the digital signature of the temple city

മൂന്നാമൂഴത്തിലെ ആദ്യ വിദേശയാത്ര; ജി-7 ഉച്ചകോ‌ടിയിൽ പങ്കെ‌ടുക്കാൻ നരേന്ദ്രമോദി ഇറ്റലിയിലേക്ക് പുറപ്പെട്ടു

- Advertisement -[the_ad id="14637"]

ന്യൂഡൽഹി : ജി- 7 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇറ്റലിയിലേക്ക് പുറപ്പെട്ടു. മൂന്നാമതും എൻഡിഎ സർക്കാരിന്റെ പ്രധാനമന്ത്രിയായി അധികാരമേറ്റതിന് ശേഷമുള്ള മോദിയുടെ ആദ്യ വിദേശ സന്ദർശനമാണിത്.

ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുമായി ഉഭയകക്ഷി കൂടിക്കാഴ്ചയും നടത്തും. ഇറ്റലിയും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യവും ഈ സന്ദർശനത്തിന് പിന്നിലുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു. ഇറ്റാലിയൻ പ്രധാനമന്ത്രിയുടെ ക്ഷണപ്രകാരമാണ് മോദി ഉച്ചകോടിയിൽ പങ്കെടുക്കുന്നത്.

#WATCH | Delhi: Prime Minister Narendra Modi departs for Italy. At the invitation of Italian PM Giorgia Meloni, PM Modi is travelling to Apulia, Italy to participate in G7 Outreach Summit on 14th June.

The two leaders will have a bilateral meeting on the sidelines of the… pic.twitter.com/JnpuJeLSuO

— ANI (@ANI) June 13, 2024

മൂന്നാമതും പ്രധാനമന്ത്രിയായി അധികാരമേറ്റതിന് ശേഷമുള്ള തന്റെ ആദ്യ വിദേശ സന്ദർശനം ജി -7 ഉച്ചകോടിയ്‌ക്ക് വേണ്ടി ആയതിൽ വളരെയധികം സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഉച്ചകോടിയിൽ പങ്കെടുക്കുന്ന മറ്റ് ലോകരാഷ്‌ട്രങ്ങളുടെ നേതാക്കളുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.

ജി-7 ഉച്ചകോടിയ്‌ക്ക് പുറമേ സ്വിറ്റ്‌സർ‌ലൻഡിൽ നടക്കുന്ന യുക്രെയ്ൻ സമാധാന ഉച്ചകോടിയിലും പ്രധാനമന്ത്രി പങ്കെടുക്കും. ഈ മാസം 15 മുതൽ 16 വരെയാണ് സമാധാന ഉച്ചകോടി നടക്കുന്നത്.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts