the digital signature of the temple city

‘വ്യാവസായിക ഇന്ത്യ’; കുതിച്ചുയർന്ന് ഇന്ത്യയുടെ വ്യവസായിക ഉത്പാദനം; 5 ശതമാനത്തിന്റെ വർദ്ധനവ്; ഖനനം, വൈദ്യുതി മേഖലകളിൽ വൻ മുന്നേറ്റം

- Advertisement -[the_ad id="14637"]

ന്യൂഡൽഹി:  കുതിച്ചുയർന്ന് ഇന്ത്യയുടെ വ്യവസായിക ഉത്പാദനം. വ്യാവസായിക ഉത്പാദക സൂചിക (ഐഐപി) ഏപ്രിൽ മാസത്തിൽ അഞ്ച് ശതമാനമായാണ് ഉയർന്നത്. മുൻ വർഷം ഇത് 4.6 ശതമാനമായിരുന്നു. സ്റ്റാസ്റ്റിക്സ് ആൻ‍ഡ് പ്രോ​ഗ്രാം ഇംപ്ലിമെൻ്റേഷൻ മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടിലാണ് കുതിപ്പ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഏപ്രിൽ സൂചിക 147.7 ആണ് രേഖപ്പെടുത്തിയിരുക്കുന്നത്. കഴിഞ്ഞ വർഷം ഇത് 140.7 ആയിരുന്നു. ഖനനം, വൈദ്യുതി, ഉത്പാദനം, വൈദ്യുതി എന്നിവയുടെ സൂചികകൾ‌ യഥാക്രമം 130.8, 144.2, 212.0 എന്നിങ്ങനെയാണ്, വളർച്ചാനിരക്ക് 6.7 ശതമാനം, 3.9 ശതമാനം, 10.2 ശതമാനം എന്നിങ്ങനെയുമാണ്.

ലോഹ നിർമ്മാണം (8.1 ശതമാനം), ശുദ്ധീകരിച്ച പെട്രോളിയം ഉത്പന്നങ്ങളുടെ നിർമ്മാണം (4.9 ശതമാനം), മോട്ടാർ‌ വാഹന, ട്രെയിലറുകൾ, സെമി- ട്രെയിലറുകളുടെ നിർമ്മാണം (11.4 ശതമാനം) എന്നിവയാണ് നിർമ്മാണ മേഖലയിൽ വളർച്ച നിരക്ക് ഉയരാൻ സഹായിച്ച് മൂന്ന് മേഖലകൾ. ഉൽപാദനം, ഖനനം, ഊർജ്ജ മേഖലകൾ വളർച്ച രേഖപ്പെടുത്തിയതായി കണക്കുകൾ വ്യക്തമാക്കുന്നു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts