കുവൈത്ത് സിറ്റി: കുവൈത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ച മലയാളികളിൽ ആറ് പേരെ തിരിച്ചറിഞ്ഞു. അവരുടെ വിവരങ്ങൾ..
1. കേളു പൊന്മലേരി: തൃക്കരിപ്പൂർ എളബച്ചി സ്വദേശി. എൻ. ബി.ടി.സി ഗ്രൂപ്പിലെ പ്രൊഡക്ഷൻ എൻജിനീയറാണ്. പിലിക്കോട് പഞ്ചായത്ത് ജീവനക്കാരി കെ.എൻ. മണിയാണ് ഭാര്യ. രണ്ട് മക്കളുണ്ട്.
2. രഞ്ജിത്ത്: കാസർകോട് ചെർക്കള കുണ്ടടുക്കം സ്വദേശി. 34-കാരനായ ഇയാൾ കഴിഞ്ഞ പത്ത് വർഷമായി കുവൈത്തിലാണ് ജോലി ചെയ്യുന്നത്.
3.സ്റ്റീഫിൻ എബ്രഹാം സാബു: കോട്ടയം പാമ്പാടി സ്വദേശി. 29-കാരനായ ഇയാൾ എഞ്ചിനീയർ ആണ്. അച്ഛൻ സാബു, അമ്മ ഷേർലി
4. ആകാശ് എസ്. നായർ: പത്തനംതിട്ട പന്തളം മുടിയൂർക്കോണം സ്വദേശിയാണ്
5. ഷമീർ: കൊല്ലം പൂയപ്പള്ളി പയ്യക്കോട് സ്വദേശി. എൻ. ബി.ടി.സി കമ്പനിയിലെ ഡ്രൈവറാണ്
6 പി.വി. മുരളീധരൻ: പത്തനംതിട്ട വാഴമുട്ടം സ്വദേശി
ഇരയായവരെ കുറിച്ച് ബന്ധുക്കൾക്ക് വിവരം കൈമാറാൻ എംബസി ഹെൽപ്പ് ലൈൻ ആരംഭിച്ചിട്ടുണ്ട്. നമ്പർ: +965-65505246
പ്രവാസി മലയാളികൾക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവ്വീസ്) ബന്ധപ്പെടാവുന്നതാണ്.