ശ്രീനഗർ: കശ്മീർ സന്ദർശനത്തിനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജൂൺ 2ൽ പങ്കെടുക്കുന്നതിന് മുന്നോടിയായാണ് പ്രധാനമന്ത്രി ശ്രീനഗറിലെത്തുക.
യോഗയെ ജീവിതത്തിന്റെ ഭാഗമാക്കാനും മറ്റുള്ളവരെ യോഗ അഭ്യസിക്കാൻ പ്രോത്സാഹിപ്പിക്കാനും പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തിരുന്നു. ജീവിതത്തിലെ പ്രതിസന്ധികളെയും വെല്ലുവിളികളെയും ചെറുത്തുനിൽക്കാനും സധൈര്യം മുന്നോട്ട് പോകാനുള്ള ഊർജ്ജവും യോഗ നൽകുന്നുവെന്ന് അദ്ദേഹം പറഞ്ഞിരുന്നു. യോഗഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പ്രത്യേക വീഡിയോകൾ എക്സിൽ അപ്ലോഡ് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജൂൺ 21-നാണ് അന്താരാഷ്ട്ര യോഗാ ദിനം. യോഗയുടെ പ്രാധാന്യവും നേട്ടങ്ങളെയും ഓർമ്മപ്പെടുത്തുന്നതിനും അവബോധം നൽകുകയുമാണ് ദിനാചരണത്തിന്റെ ലക്ഷ്യം. 2014 സെപ്തംബർ 27-ന് യുഎൻ ജനറൽ അസംബ്ലിയുടെ 69-ാമത് സെഷനിൽ നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് യോഗയ്ക്കായി ഒരു ദിനം സമർപ്പിക്കുക എന്ന ആശയം മുന്നോട്ട് വച്ചത്.