the digital signature of the temple city

ഡേറ്റിം​ഗ് ആപ്പിൽ തന്റെ പേരിൽ വ്യാജ അക്കൗണ്ടുണ്ടാക്കി ഫോട്ടോകളും അശ്ലീല മെസേജുകളും അയച്ചു; മുൻ എസ്എഫ്ഐ നേതാവിനെതിരെ ലോ കോളേജ് വിദ്യാർത്ഥിനി

- Advertisement -[the_ad id="14637"]

തിരുവനന്തപുരം: ഡേറ്റിം​ഗ് ആപ്പിൽ തന്റെ പേരിൽ വ്യാജ അക്കൗണ്ടുണ്ടാക്കി എന്നാരോപിച്ച് മുൻ എസ്എഫ്ഐ നേതാവിനെതിരെ വിദ്യാർത്ഥിനി പരാതി നൽകി. അവസാനവർഷ​ ഗവ. ലോ കോളേജ് വിദ്യാർത്ഥിനിയാണ് മ്യൂസിയം പൊലീസ് സ്റ്റേഷനിലും ഡി.സി.പിക്കും പരാതി നൽകിയത്.

20 ലധികം വ്യാജ അക്കൗണ്ടുകൾ നിർമിച്ചാണ് പെൺകുട്ടിയുടെ ഫോട്ടോകളും അശ്ലീല മെസേജുകളും ഇയാൾ മറ്റുള്ളവർക്ക് അയച്ച് നൽകി. സന്ദേശം ലഭിച്ചവർ ഇൻസ്റ്റ​​ഗ്രാമിൽ ബന്ധപ്പെട്ടപ്പോഴാണ് പെൺകുട്ടി വിവരം അറിയുന്നത്. കോളേജിലെ പത്തോളം പെൺകുട്ടികളുടെ പേരിൽ ഇത്തരം വ്യാജ പ്രൊഫൈൽ ഉണ്ടാക്കിയിട്ടുണ്ടെന്നാണ് വിവരം.

പ്രതിയെന്ന് സംശയിക്കുന്നയാളും ഇതേ കോളേജിലെ വിദ്യാർത്ഥിയാണ്. കഴിഞ്ഞ ദിവസമാണ് എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി സംഘടനാ വിരുദ്ധ പ്രവർത്തിന് വിദ്യാർത്ഥിയെ പുറത്താക്കിയത്.

 

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts