the digital signature of the temple city

സാെനാക്ഷി സിൻഹയുടെ വിവാഹം; അഭിപ്രായമോ പങ്കാളിത്തമോ ഇല്ലെന്ന് സഹോദരൻ

- Advertisement -[the_ad id="14637"]

ബോളി വുഡ് നടി സൊനാക്ഷി സിൻഹയുടെ വിവാഹത്തിൽ നിലപാട് വ്യക്തമാക്കി സഹോദരൻ ലവ് സിൻഹ. സൊനാക്ഷിയുടെയും സഹീർ ഇഖ്ബാലിന്റെയും വിവാഹത്തിൽ തനിക്ക് യാതൊരുവിധ അഭിപ്രായമോ പങ്കാളിത്തമോ ഉണ്ടാകില്ലെന്ന് ലവ് സിൻഹ വ്യക്തമാക്കി. താൻ ഇപ്പോൾ മുംബൈയിൽ ഇല്ലെന്നും അദ്ദേഹം അറിയിച്ചു. ഒരു ദേശീയ മാദ്ധ്യമത്തോടെയിരുന്നു പ്രതികരണം. നിങ്ങൾ സൊനാക്ഷിയെയോ മറ്റെയാളെയോ ബന്ധപ്പെടുന്നതാണ് ഉചിതമെന്നും ലവ് പറഞ്ഞു.

ജൂൺ 23നാണ് വിവാഹമെന്നാണ് വിവരം. എന്നാൽ ഇതിൽ ഔദ്യോ​ഗിക പ്രതികരണങ്ങളൊന്നും നടിയോ സഹീറോ നടത്തിയിട്ടില്ല. രണ്ടുവർഷമായി ഇവർ ഡേറ്റിം​ഗിലാണ്. സ്വകാര്യമായ ചടങ്ങിലാണ് വിവാഹം നടത്തുകയെന്നാണ് റിപ്പോർട്ടുകൾ. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാകും ചടങ്ങിൽ പങ്കെടുക്കുക.

നേരത്തെ നടിയുടെ പിതാവ് ശത്രുഘ്നൻ സിൻഹയും വിവാഹ കാര്യത്തിൽ നിലപാട് അറിയിച്ചിരുന്നു. സൊനാക്ഷി വിവാഹക്കാര്യം തന്നോട് പറഞ്ഞിട്ടില്ലെന്നും അറിഞ്ഞത് മാദ്ധ്യമ വാർത്തകളിലൂടെയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇപ്പോഴത്തെ മക്കൾ വിവാഹത്തിന് മാതാപിതാക്കളുടെ സമ്മതം വാങ്ങാറില്ലെന്നും അറിയിക്കുകയാണ് ചെയ്യുന്നതെന്നും സിൻഹ പറഞ്ഞു. അറിയാക്കാൻ കാത്തിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts