the digital signature of the temple city

തലവേദനയും സ്വഭാവത്തിലെ മാറ്റങ്ങളും; ലക്ഷണങ്ങൾ അവഗണിക്കരുത്, പതിയിരിക്കുന്നത് വലിയ അപകടം

- Advertisement -[the_ad id="14637"]

നിരന്തരമുള്ള തലവേദനയും ക്ഷീണവും ജോലിഭാരം കാരണമാണെന്ന് കരുതി അവഗണിക്കുന്നവരാണ് നമ്മിൽ പലരും. എന്നാൽ അങ്ങനെ തള്ളി കളയാൻ വരട്ടെ. നമ്മൾ നിസ്സാരമെന്ന് കരുതി തള്ളിക്കളയുന്ന തലവേദന ഒരുപക്ഷെ ബ്രെയിൻ ട്യൂമറിന്റെ ലക്ഷണങ്ങൾ ആകാമെന്നാണ് വിദഗ്ധർ പറയുന്നത്. ബ്രെയിൻ ട്യൂമറിന്റെ പൊതുവിൽ കണ്ടുവരുന്ന ലക്ഷണങ്ങൾ ഇവയൊക്കെയാണ്:

1 .നിരന്തരമായ തലവേദന

തലവേദന എല്ലാവരിലും സാധാരണമാണെങ്കിലും വിട്ടുമാറാത്ത, കഠിനമായ തലവേദന ഒരു സൂചനയാണ്. ബ്രെയിൻ ട്യൂമറിന്റെ സാന്നിധ്യമുള്ളവരിൽ പ്രത്യേകിച്ച് പ്രഭാത സമയങ്ങളിൽകഠിനമായ തലവേദനയും ചുമയും അനുഭവപ്പെട്ടേക്കാം.

2 . സ്വഭാവ മാറ്റങ്ങൾ

സ്വഭാവത്തിലുണ്ടാകുന്ന പ്രകടമായ മാറ്റങ്ങൾ മറ്റൊരു ലക്ഷണമാണ്. ഭയങ്കരമായ ദേഷ്യം, അരോചകത, നിസ്സംഗത ഇങ്ങനെ സൂഷ്മമായതും പ്രകടമായതുമായ സ്വഭാവ മാറ്റങ്ങൾ ഉണ്ടാകാം. വൈകാരികതയെയും പ്രേരണകളെയും നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗങ്ങളിൽ ട്യൂമറിന്റെ സാന്നിധ്യമുണ്ടെന്നതിന്റെ സൂചനയാണിത്.

3 കാഴ്ച പരിമിതി പ്രശ്നങ്ങൾ

നേത്ര നാഡി, പിറ്റ്യൂട്ടറി ഗ്രന്ഥി, തുടങ്ങിയ കണ്ണുകളുടെ കാഴ്ചയുമായി ബന്ധപ്പെട്ട ഭാഗങ്ങളെ ട്യൂമർ ബാധിക്കാറുണ്ട്. ഇതിന്റെ ഫലമായി മങ്ങിയ കാഴ്ച, വസ്തുക്കൾ രണ്ടായി കാണുക തുടങ്ങിയ ലക്ഷങ്ങൾ ഉണ്ടാകാം. ഭാഗികമായോ പൂർണമായോ ഇരു കണ്ണുകളുടെയും കാഴ്ചശക്തി നഷ്ടപ്പെടുന്ന അവസ്ഥയും ഉണ്ടകാറുണ്ട്.

4 . തലകറക്കം

എല്ലാ ട്യൂമറുകളുടയും സാന്നിധ്യം ശരീരത്തിന്റെ സന്തുലിതാവസ്ഥയെ ബാധിക്കാറില്ല. എന്നാൽ പുതുതായി കൗമാരക്കാരിൽ കണ്ടുവരുന്ന ബ്രെയിൻ ട്യൂമർ തലകറക്കത്തിനും അപ്രതീക്ഷിതമായി ബോധം നഷ്ടമാകുന്ന അവസ്ഥയ്‌ക്കും കാരണമാകുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.

5 . ക്ഷീണം

തലച്ചോറിലെയോ സുഷുമ്ന നാഡിയിലെയോ പ്രത്യേക ഭാഗങ്ങളിൽ ട്യൂമർ കാരണമുണ്ടാകുന്ന മർദ്ദം നാഡീവ്യവസ്ഥകളെ ബാധിക്കാം. ഇത് ക്ഷീണത്തിനും കൈകാലുകളിലെ മരവിപ്പിനും കാരണമാകും.

6 . ശരീരത്തിന്റെ സന്തുലിതാവസ്ഥയും നിയന്ത്രണവും നഷ്ടമാകുന്നു

സെറിബെല്ലത്തെയോ മസ്തിഷ്കത്തെയോ ബാധിക്കുന്ന ട്യൂമറുകൾ സന്തുലിതാവസ്ഥ, പ്രവർത്തികളുടെ ഏകോപനം, നടത്തം എന്നിവയിലെ ബുദ്ധിമുട്ടുകളായി പ്രകടമാകാം. പലരുമിത് ചെവിക്കുള്ളിലെ പ്രശ്നങ്ങളായി തെറ്റിദ്ധരിക്കാറുണ്ട്.

7 ഹോർമോൺ അസന്തുലിതാവസ്ഥ

പിറ്റ്യുട്ടറി, ഹൈപ്പോതലാമിക് ട്യൂമറുകൾ ഹോർമോൺ സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തുന്നു. ഇതിന്റെ ഫലമായി ശരീരഭാരം വർദ്ധിക്കുക, ദാഹം, കൃത്യമല്ലാത്ത ആർത്തവചക്രം മുതലായ ലക്ഷണങ്ങൾ പ്രകടമാകാം.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts