the digital signature of the temple city

108ൽ വിളിച്ചിട്ട് കാര്യമുണ്ടായില്ല, ആംബുലൻസ് കിട്ടിയില്ല; ഹൃദയാഘാതം സംഭവിച്ചയാളെ ആശുപത്രിയിൽ എത്തിച്ചത് സ്വകാര്യ ബസിൽ

ആലപ്പുഴ: കുഴഞ്ഞു വീണ യാത്രക്കാരനെ ആശുപത്രിയിൽ എത്തിച്ച് സ്വകാര്യ ബസ് ജീവനക്കാർ. 108 ൽ പലതവണ വിളിച്ചിട്ടും കിട്ടാത്തതിനാലാണ് രോ​ഗിയെ സ്വകാര്യ ബസിൽ മെഡിക്കൽ കോളേജിൽ എത്തിക്കേണ്ടി വന്നത്. വലിയഴീക്കൽ-തോട്ടപ്പള്ളി തീരദേശത്ത് സർവ്വീസ് നടത്തുന്ന ശ്രീഹരി ബസിലായിരുന്ന സംഭവം.

- Advertisement - Guruvayoor image

ആറാട്ടുപുഴയിൽ വച്ചായിരുന്നു യാത്രക്കാരൻ കുഴഞ്ഞു വീണത്. ഉടൻ തന്നെ സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർ ഇല്ലായിരുന്നു. തുടർന്ന്, 20 കിലോമീറ്റർ അകലെയുള്ള വണ്ടാനം മെഡിക്കൽ കോളേജിൽ കൊണ്ടുപോകാൻ തീരുമാനിച്ചു. 108ൽ പലതവണ

വിളിച്ചെങ്കിലും ബന്ധപ്പെടാൻ സാധിച്ചില്ല. സ്വകാര്യ ആംബുലൻസ് എത്തിയെങ്കിലും പ‍‍ഞ്ചറായി.

തുടർന്നായിരുന്നു രോ​ഗിയെ സ്വകാര്യ ബസിൽ ആശുപത്രിയിൽ എത്തിച്ചത്. യാത്രക്കാരെ പകുതിവഴിക്ക് ഇറക്കിയിട്ടാണ് ബസ് ജീവനക്കാർ രോ​ഗിയെ ആശുപത്രിയിൽ എത്തിച്ചത്. 27 മിനിറ്റുകൊണ്ടായിരുന്നു ബസ് വണ്ടാനം മെഡിക്കൽ കോളേജിലെത്തിയത്. ഹൃദയാഘാതം സംഭവിച്ച രോ​ഗിയെ വേ​ഗത്തിൽ എത്തിച്ചതിനാലാണ് ജീവൻ രക്ഷിക്കാൻ സാധിച്ചതെന്ന് ആരോ​ഗ്യപ്രർത്തകർ അറിയിച്ചു.

 

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts