the digital signature of the temple city

മലയാളി യുവതികൾ ഓസ്ട്രേലിയയിൽ കടലിൽ വീണുമരിച്ചു

കാൻബെറ : മലയാളി യുവതികൾ ഓസ്ട്രേലിയയിൽ കടലിൽ വീണുമരിച്ചു. കണ്ണൂർ സ്വദേശിനിയായ മർവ ഹാഷി, കോഴിക്കോട് സ്വദേശിനിയായ നീർഷാ ഹാരിസ് എന്നിവരാണ് മരിച്ചത്. ഓസ്ട്രേലിയയിലെ ഡിസ്നിയിലാണ് അപകടം നടന്നത്. അവധി ആഘോഷിക്കാൻ എത്തിയതായിരുന്നു യുവതികൾ. ഇവരോടൊപ്പം ഉണ്ടായിരുന്ന നീർഷയുടെ സഹോദരി റോഷ്ന പരിക്കുകളോടെ രക്ഷപ്പെട്ടു.

- Advertisement - Guruvayoor image

ഇന്നലെ വൈകിട്ടാണ് അപകടം നടന്നത്. പാറക്കെട്ടിൽ ഇരിക്കുന്നതിനിടെ തിരമാലകൾ വന്നടിക്കുകയും മൂന്ന് പേരും പാറക്കെട്ടുകൾക്കിടിയിലൂടെ കടലിലേക്ക് വീഴുകയുമായിരുന്നു. ഓസ്ട്രേലിയയിലെ സർക്കാർ ഉദ്യോ​ഗസ്ഥയാണ് മർവ. കുടുംബാം​ഗങ്ങളുടെയും സുഹൃത്തുക്കളുടെയും ഒപ്പമാണ് യുവതികൾ കടൽതീരത്തെത്തിയത്.

അപകടത്തിന് ശേഷം യുവതികളെ കാണാതായിരുന്നു. തുടർന്ന് ഹെലികോപ്ടറിന്റെ സഹായത്തോടെ തിരച്ചിൽ നടത്തുന്നതിനിടെയാണ് ഇരുവരെയും കണ്ടെത്തിയത്. അബോധാവസ്ഥയിലായിരുന്ന ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts