മുംബൈ: എട്ട് മിനിറ്റുനുള്ളിൽ മറൈൻ ഡ്രൈവിൽ നിന്നും ഹാജി അലിയിലെത്താം. വർളിയെ മറൈൻ ഡ്രൈവുമായി ബന്ധിപ്പിക്കുന്ന ധർമവീർ സ്വരാജ്യ രക്ഷക് ഛത്രപതി സംഭാജി മഹാരാജ് തീരദേശ റോഡിന്റെ രണ്ടാം ഘട്ട ഉദ്ഘാടനം മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ചേർന്ന് നിർവഹിച്ചു.
മറൈൻ ഡ്രൈവിനെ ബാന്ദ്ര-വർളി സീ ലിങ്കുമായി ബന്ധിപ്പിക്കുന്ന തീരദേശ റോഡാണ് യാഥാർത്ഥ്യമായിരിക്കുന്നത്. പ്രിയദർശിനി പാർക്കിനും മറൈൻ ഡ്രൈവിനുമിടയിൽ 10.8 കിലോമീറ്ററിലധികം നീളുന്ന രണ്ട് കിലോമീറ്റർ ടണൽ ഇതിൽ ഉൾപ്പെടുന്നു.
റോഡിന്റെ ആദ്യഘട്ടം മാർച്ചിൽ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്നാവിസും അജിത് പവാറും ചേർന്ന് ഉദ്ഘാടനം ചെയ്തിരുന്നു.