the digital signature of the temple city

ഗുരുവായൂർ നഗരസഭ 5ാം വാർഡിൽ  *മികവ് 2024* ചെയർമാൻ എം കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.

ഗുരുവായൂർ: ഗുരുവായൂർ നഗരസഭ അഞ്ചാം വാർഡിലെ എസ് എസ് എൽ സി, പ്ലസ്സ് ടു പരീക്ഷകളിൽ വിജയിച്ച  മുഴുവൻ വിദ്യാർത്ഥികളെയും *മികവ് 2024* എന്ന പരിപാടിയിൽ അനുമോദിച്ചു. ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് ഉദ്ഘാടനം നിർവഹിച്ചു.

- Advertisement - Guruvayoor image

അസി എക്സൈസ് ഇൻസ്‌പെക്ടർ അനന്തൻ ലഹരി വിരുദ്ധ ക്ലാസ്സ് എടുത്തു  നഗരസഭ അഞ്ചാം വാർഡ് കൗൺസിലർ വൈഷ്ണവ് പ്രദീപ്‌ പി യോഗത്തിന് അധ്യക്ഷനായ ചടങ്ങിൽ അഞ്ചാം വാർഡ് വികസന സമിതി ചെയർമാൻ മനയിൽ വിജയൻ സ്വാഗതം പറഞ്ഞു.

ബാബുരാജ് ഒ സി, സദാനന്ദൻ  താമരശ്ശേരി എന്നിവർ ആശംസകൾ അറിയിച്ചു.

ശശി കോടത്തൂർ, ആശാവർക്കർ അനിത ഷാജി, വാർഡിലെ സി ഡി എസ് മെമ്പർ ഫൗസിയ നൗഷാദ് എന്നിവർ സന്നിഹിതരായിരുന്നു. റാഫി പരിപാടിയിൽ പങ്കെടുത്ത ഏവർക്കും നന്ദി പറഞ്ഞു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts