ഗുരുവായുർ: വ്യാഴാഴ്ച പുലർച്ച 2 മണിയോടുകൂടി ഗുരുവായൂർ നഗരസഭയിലെ 13-ാം വാർഡിന്റെ വിവിധ ഇടങ്ങളിൽ സാമൂഹ്യ വിരുദ്ധരുടെ ശല്യം ഉണ്ടായതായിട്ടുണ്ട്.
ബ്രാഹ്മണ സമൂഹം എടപ്പുള്ളി റോഡിന്റെ അവിടെ ഒരു വീടിന്റെ ജനൽ ചില്ല് എറിഞു പൊട്ടിച്ചു. എടപ്പുള്ളി ബിവർലി പാര്‍ക്കിന്റെ പരിസരത്തുള്ള ഒരു വീട്ടിൽ പുലർച്ച 2 മണിയോടു കൂടി വീടിന്റെ കോളിങ് ബെല്ല് അടിച്ച് ശല്യം ചെയ്തു. രാത്രി കാലങ്ങളിൽ മനുഷ്യന്റെ സമാധാന ജീവിതം തകർക്കാൻ ശ്രമിക്കുന്ന ഇത്തരം സാമൂഹ്യ വിരുദ്ധരെ കണ്ടെത്തി കർശന നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ടെമ്പിൾ പോലീസിൽ പരാതി നല്കിയിട്ടുണ്ട്. ഇത്തരം സാമൂഹ്യ വിരുദ്ധർക്കെതിരെ എല്ലാവരും പ്രത്യേകം ശ്രദ്ധ ചെലുത്തേണ്ടതാണ്.
രാത്രി കാലങ്ങളിൽ ഏത് അടിയന്തിര ആവശ്യങ്ങൾക്കും വാർഡ് കൗൺസിലർ സൂരജിനെ ( 8089645383) വിളിക്കാവുന്നതാണെന്നും, കൂടുതൽ സഹായത്തിനായി ബന്ധപ്പെടുക
0487 2556362 -ഗുരുവായൂർ ടെമ്പിൾ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടാവുന്നതാണ്.
