the digital signature of the temple city

മുഖ്യമന്ത്രി കൊള്ളക്കാരൻ’; പിണറായിക്കും മകൾക്കുമെതിരെ ​ഗുരുതര വെളിപ്പെടുത്തലുമായി ഷോൺ ജോർജ്; ഗൾഫ് രാജ്യങ്ങൾ വഴി കോടികളുടെ ഇടപാടെന്നും ആരോപണം

- Advertisement -[the_ad id="14637"]

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മകൾ വീണാ ജോർജ് ഉൾപ്പെട്ട മാസപ്പടി കേസിൽ കൂടുതൽ വെളിപ്പെടുത്തലുമായി ഷോൺ ജോർജ്. എക്സാലോജിക്കിന്റെ അക്കൗണ്ട് വഴി കോടികളുടെ പണമിടപാടാണ് നടന്നതെന്നും കെമേഴ്സ്യൽ ബാങ്ക് എക്സാലോജിക് കൺസൾട്ടിം​ഗ് മീഡിയ സിറ്റി യുഎഇ എന്ന അഡ്രസിലാണ് അക്കൗണ്ടുള്ളതെന്നും ഷോൺ ജോർജ് പറഞ്ഞു. തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അബുദാബിയിലെ അക്കൗണ്ടിന്റെ ഉടമകൾ വീണ വിജയനും സുരേഷ് എമ്മുമാണ്. കോടാനുകോടിയുടെ ഇടപാട് ഈ അക്കൗണ്ടിലൂടെ നടന്നിട്ടുണ്ട്. കരിമണൽ ഖനനവും മാസപ്പടിയുമായി ഈ അക്കൗണ്ടിന് ബന്ധമുണ്ടെന്ന് സംശയിക്കുന്നു. പ്രൈസ് വാട്ടർ കൂപ്പേഴ്സിൽ നിന്നും വളരെ വലിയ തുക ഈ അക്കൗണ്ടിലേക്ക് വന്നിട്ടുണ്ട്. ഇതിന്റെ സമ​ഗ്ര അന്വേഷണം ആവശ്യപ്പെട്ട് ഇഡിയ്‌ക്കും എസ്എഫ്ഐഒയ്‌ക്കും പരാതി നൽകിയിട്ടുണ്ട്.

പ്രൈസ് വാട്ടർ കൂപ്പേഴ്സ് 2014- ഡിസംബറിലാണ് കരാറിൽ ഒപ്പിട്ടുള്ളത്. 2020 നവംബർ 30-ന് കരാർ അവസാനിക്കുന്നു. ഈ കരാർ നിലനിൽക്കുമ്പോഴാണ് പണം എത്തിയിരിക്കുന്നതെന്ന് വ്യക്തമാണ്. സിഎംആർഎല്ലിന്റെ ഇടപാടിൽ നടന്ന തിരിമറി സംബന്ധിച്ച് അന്വേഷണം വേണം. ഈ പണം എവിടെ പോയെന്ന് കണ്ടെത്തിയാൽ മാത്രമേ അന്വേഷണം പൂർണമാകൂ. കണ്ടെത്തിയ അഴിമതിയിൽ തന്നെ 17 കോടിയുടെ നഷ്ടം വന്നിട്ടുണ്ട്. തുക കണ്ടെത്തിയാൽ മാത്രമേ പണം സർക്കാരിന് തിരിച്ചു പിടിക്കാൻ സാധിക്കുകയുള്ളൂ.

ഒരു ഇന്ത്യൻ പൗരൻ വിദേശത്ത് ഇത്തരമൊരു അക്കൗണ്ട് ഉപയോ​ഗിച്ചാൽ തീർച്ചയായും ഇൻകം ടാക്സ് റിട്ടേണിൽ അത് നൽകിയിരിക്കണം. വീണയുടെ ഇൻകം ടാക്സ് റിട്ടേണിൽ ഇത് കാണിച്ചിട്ടില്ലെങ്കിൽ ​ഗുരുതമായ കുറ്റമാണ്.

കഴിഞ്ഞ എട്ട് വർഷമായി മുഖ്യമന്ത്രിയുടെ ഓഫീസുമായി എന്തൊക്കെ ഇടപാട് നടന്നിട്ടുണ്ടോ അവിടെയെല്ലാം ഇത്തരത്തിലുള്ള അഴിമതിയും തിരിമറിയും നടന്നിട്ടുണ്ട്. കേരളം ഭരിക്കുന്ന മുഖ്യമന്ത്രി കൊള്ള ചെയ്തുകൊണ്ടാണ് മുന്നോട്ടുപോകുന്നത്. ഇത്തരമൊരു കൊള്ളക്കാരനായ വ്യക്തിയെ മുഖ്യമന്ത്രിയായി തുടരാൻ അനുവദിക്കരുത്.

10 കോടിയിലധികം രൂപയാണ് ഈ അക്കൗണ്ടുകളിൽ ബാലൻസായി കിടക്കുന്നത്. ഇവർ ഇതൊക്കെ നിഷേധിച്ചാലും തെളിയിക്കാനുള്ള രേഖകളുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിന് ആണി വാങ്ങിയതിന് പോലും കമ്മീഷൻ കൊടുത്തിട്ടുണ്ടായിരിക്കാം. ഇതിലും കൂടുതൽ കാര്യങ്ങൾ അന്വേഷണ ഏജൻസിക്ക് മുന്നിൽ പറയുമെന്നും- ഷോൺ ജോർജ് പറഞ്ഞു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts