the digital signature of the temple city

‘ അവർ എന്നെ ചതിച്ചു.. ആ കെണിയിൽ വീഴരുത് ‘ : ജഗപതി ബാബു

ഒരു കാലത്ത് നായകനായി എത്തിയ നടൻ ജഗപതി ബാബു ഇപ്പോൾ വില്ലൻ വേഷങ്ങളിലൂടെയാണ് പ്രേക്ഷകർക്ക് മുന്നിലെത്തുന്നത് . . മുമ്പ് നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൂടെ താരപദവി നേടിയ അദ്ദേഹം വർഷങ്ങളോളം സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. അതിന് ശേഷം ലെജൻഡ് എന്ന ചിത്രത്തിലൂടെയാണ് രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ചത്. പുലിമുരുകൻ എന്ന ചിത്രത്തിലൂടെ മലയാളികൾക്കും ഏറെ പരിചിതമായ മുഖമാണ് ജഗപതി ബാബുവിന്റേത് .

ഇപ്പോഴിതാ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ റിയൽ എസ്റ്റേറ്റ് വിഷയത്തിൽ വഞ്ചിക്കപ്പെട്ടതിനെ കുറിച്ച് അദ്ദേഹം പറയുന്ന വീഡിയോയാണ് ശ്രദ്ധ നേടുന്നത് . “അടുത്തിടെയായി റിയൽ എസ്റ്റേറ്റ് തട്ടിപ്പുകൾ കൂടുതലായി നടക്കുന്നുണ്ട്. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും ഇക്കാര്യത്തിൽ മുന്നറിയിപ്പ് നൽകി. അടുത്തിടെ ഞാൻ ഒരു റിയൽ എസ്റ്റേറ്റ് പരസ്യത്തിൽ അഭിനയിച്ചു. അവർ എന്നെയും ചതിച്ചു. അവർ ആരാണെന്ന് ഞാൻ ഉടൻ പറയാം. ഭൂമി വാങ്ങുമ്പോൾ റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (RERA) മാനദണ്ഡങ്ങൾ അറിഞ്ഞിരിക്കുക. ആരുടെയും കെണിയിൽ വീഴരുത്-അദ്ദേഹം പറഞ്ഞു.

 

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts