the digital signature of the temple city

ഗുരുവായൂരിലെ വൺ വേ സംവിധാനം പുനപരിശോധന നടത്തണം; ബി.ജെ.പി ഗുരുവായൂർ.

ഗുരുവായൂർ: ഗുരുവായൂരിൽ വൺവേ സംവിധാനം നടപ്പിലാക്കുന്നതിൻ്റെ പേരിൽ സാധാരണക്കാരനെ നട്ടം തിരിക്കുന്ന പ്രവർത്തനമാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്.

- Advertisement - Guruvayoor image

വേണ്ടത്ര മുന്നൊരുക്കം ഇല്ലാതെയാണ് വൺവേ സംവിധാനം നടപ്പിലാക്കിയിട്ടുള്ളത്. മാത്രമല്ല ബസ്സ് സ്റ്റാൻഡ് പൊളിക്കുന്നതിന് മുൻപ് തന്നെ ബദൽ സംവിധാനം ഒരുക്കേണ്ടതായിരുന്നു.

അതു കൊണ്ടു തന്നെ യാത്രക്കാർ ഇപ്പോൾ ദുരിതത്തിലായിരിക്കുകയാണ്. ദീർഘവീക്ഷണമില്ലാതെ ഗുരുവായൂർ നഗരസഭ നടത്തുന്ന ഇത്തരം പ്രവർതനങ്ങൾ കാരണം ദുരിതമനുഭവിക്കുന്നത് സാധാരണക്കാരായ ജനങ്ങളാണ്.

ഗുരുവായൂർ ക്ഷേത്ര നഗരിക്ക് വേണ്ടിയുള്ള ടെംബിൾ പോലീസ് സ്റ്റേഷനിൽ ഗുരുവായൂർ നരത്തിലെ തിരക്ക് നിയന്ത്രിക്കാൻ പോലും ഉള്ള പോലീസുകാരില്ല എന്നതും പ്രതിഷേധാർഹമാണ്. അടിയന്തിരമായ ഈ വിഷയങ്ങളിൽ പരിഹാരം കാണാത്ത പക്ഷം ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്ന് ബി.ജെ.പി ഗുരുവായൂർ മണ്ഡലം പ്രസിഡണ്ട് അനിൽ മഞ്ചറമ്പത്ത് അറിയിച്ചു

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts