the digital signature of the temple city

ഗുരുവായൂരിലെ മികച്ച ഓട്ടോറിക്ഷാ ഡ്രൈവർമാർക്ക് കരുണയുടെ ആദരവ്

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്ര നഗരിയിൽ യാത്രക്കാരോടുള്ള  പെരുമാറ്റത്തിൻ്റെ അടിസ്ഥാനത്തിൽ മികച്ച 3 ഓട്ടോറിക്ഷാ ഡ്രൈവർമാർക്ക് കരുണ പുരസ്കാരവും 3001 രൂപയുടെ ക്യാഷ് അവാർഡും നല്കി കരുണ ഫൗണ്ടേഷൻ ആദരിച്ചു.

- Advertisement - Guruvayoor image

ഗുരുവായൂരിലെ  ഓട്ടോറിക്ഷാ ഡ്രൈവർമാരായ വി എൻ രാജേഷ്, പി കെ ഷറഫുദ്ദീൻ, മനോജ് വി എസ്  എന്നിവരെയാണ് പുരസ്കാര ജേതാക്കളായി തിരഞ്ഞെടുത്തത്.

കരുണ ചെയർമാൻ കെ ബി. സുരേഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ചാവക്കാട് സർക്കിൾ ഇൻസ്പെക്ടർ എ പ്രതാപ്  ചടങ്ങിൻ്റെ ഉൽഘാടനം നിർവ്വഹിച്ചു. അവാർഡ് ജേതാക്കൾക്ക് ഗുരുവായൂർ സി ഐ അജയ് കുമാർ കുമാർ പുരസ്കാരവും ഗുരുവായൂർ എസ് ഐ ഗിരി പി എസ് ക്യാഷ് അവാർഡും നൽകി.

കരുണ  വൈസ് ചെയർമാൻ ശ്രീനിവാസൻ ചുള്ളിപ്പറമ്പിൽ, സെക്രട്ടറി സതീഷ് വാരിയർ, ഖജാൻജി സോമസുന്ദരം പിള്ള , ബഷീർ പൂക്കോട്, ജയൻ മേനോൻ, മനു കൃഷ്ണാനന്ദ്, ഫാരിദ ഹംസ, സാജിത മൊയ്നുദ്ദീൻ മുതലായവർ  ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts