the digital signature of the temple city

ഇരട്ട ഡോക്ടറേറ്റിൻ്റെ മാധുര്യത്തിൽ ഗുരുവായൂർ സായി സജീവനി ട്രസ്റ്റ് ചെയർമാൻ സ്വാമിജി ഹരിനാരായണൻ

- Advertisement -[the_ad id="14637"]

ഗുരുവായൂർ: ഗുരുവായൂർ സായി സഞ്ജീവനി ട്രസ്റ്റ് ചെയർമാൻ സ്വാമിജി ഡോ ഹരിനാരായണന് മദർ തെരേസ സർവകലാശാല (ഓസ്‌ട്രേലിയ) അദ്ദേഹത്തിൻ്റെ ജന്മദിനത്തിൽ ആഗോള സമാധാനത്തിനായുള്ള മിസ്റ്റിസിസത്തിന് നൽകിയ സംഭാവനകൾക്ക് ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ചു.

സർവകലാശാല പ്രോ വൈസ് ചാൻസലർ ഡോ വിജയസരസ്വതി, ശാസ്ത്രജ്ഞൻ ഡോ എൻ പ്രഭാകരൻ (ഡി.ആർ.ഡി.ഒ.), ഡോ ജോൺ എം സ്റ്റോം (എം ഐ ടി യു തിയോളജിക്കൽ യൂണിവേഴ്‌സിറ്റി ഡീൻ, ഡോ. രവികുമാർ (സിൻഡിക്കേറ്റ് അംഗം അക്കാദമിക് കൗൺസിൽ) എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വിഷ്ണുദത്ത, സ്വാമി പ്രഭുജി (നവശക്തി പീഠം ചാരിറ്റബിൾ ട്രസ്റ്റ്) ദീപം തെളിയിച്ച് ചടങ്ങിനെ ആശീർവദിച്ചു.

golnews20240526 0852387603049174369190828

ആഗോള സമാധാനത്തിനായുള്ള സ്വാമിജിയുടെ പ്രവർത്തനങ്ങളെ മാനിച്ച് ഡോക്ടറേറ്റ് നൽകുന്ന രണ്ടാമത്തെ സർവ്വകലാശാലയാണിത്. 2010-ൽ മലേഷ്യയിൽ ഓപ്പൺ ഇൻ്റർ നാഷ്ണൽ യൂണിവേഴ്സിറ്റി ഫോർ ആൾട്ടർനേറ്റീവ് മെഡിസിൻ ഇദ്ദേഹത്തിന് ഡോക്ടറേറ്റ് നൽകി ആദരിച്ചിരുന്നു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts