the digital signature of the temple city

തൃശൂരിൽ ബി ജെ പി സ്ഥാനാർത്ഥി സുരേഷ് ഗോപി വിജയിക്കും; പ്രശസ്ത കബാലിസ്റ്റ് വട്ടൂരപറമ്പിൽ ബാലകൃഷ്ണൻ

- Advertisement -[the_ad id="14637"]

മലപ്പുറം: ലോക്സഭ തിരഞ്ഞെടുപ്പിൽ, പ്രശസ്ത കബാലിസ്റ്റ് വട്ടൂരപറമ്പിൽ ബാലകൃഷ്ണൻ സംഖ്യാശാസ്ത്ര പ്രകാരം തൃശൂരിൽ ബി ജെ പി സ്ഥാനാർത്ഥി സുരേഷ് ഗോപി വിജയിക്കുമെന്ന് പ്രവചിച്ചിരിക്കുന്നു. ഏപ്രിൽ 15 നാണ് ഈ പ്രവചനം നടത്തിയിരിക്കുന്നത്. ഇനി എണ്ണപ്പെട്ട ദിവസങ്ങളാണ് തിരഞ്ഞെടുപ്പു ഫലത്തിനായി കാത്തിരിക്കേണ്ടതുള്ളു.

തൃശൂരിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആരാണ് ജയിക്കുന്നതെന്ന് ഏവരും ഉറ്റു നോക്കുന്നതാണല്ലോ, അവിടെ മത്സരിക്കുന്ന മൂന്ന് പ്രമുഖ സ്ഥാനാർഥികളും ജനങ്ങൾക്ക ഏറെ ജന സമ്മിതിയുള്ളവരാണ്. എന്നിരുന്നാലും സുരേഷ് ഗോപിക്കാണ്  അന്തിമ വിജയം എന്നാണ് കബാലിസ്റ്റ് വട്ടൂരപറമ്പിൽ ബാലകൃഷ്ണൻ്റെ പ്രവചനം. അതിലേക്ക് വഴിതെളിയിക്കുന്നത് ഇപ്രകാരമാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

കബാല സംഖ്യാ ശാസ്ത്ര പ്രകാരം മൂന്ന് പ്രമുഖ സ്ഥാനാത്ഥികളുടെയും ജനന തിയതിയും പേരും പരിശോദിച്ചതിൻ്റെ അടിസ്ഥാനത്തിൽ മറ്റു രണ്ടു സ്ഥാനാർത്ഥികളിൽ നിന്നും ഏറെ വ്യത്യസ്ഥനാണെന്നും  26/06/1958 എന്ന ജനന തിയതിയിലെ സംഖ്യകളും ഇലക്ഷൻ നടക്കുന്ന 26/04/2024 തിയതിയിലെ സംഖ്യകളും തമ്മിൽ അനുകൂല വൈബ്രേഷനിൽ വരുന്നതിനാൽ സുരേഷ് ഗോപിക്ക് 2024 ഒരു ഭാഗ്യധായക വർഷമായി കണക്കാക്കാം  കൂടാതെ ഈ ജനനതീയതിയിലെ കർമ്മരാശിയിൽ 2023 മുതൽ സ്വാധീനിക്കുന്നത് 75 എന്ന സംഖ്യയാണെന്നും അത് കുരിശീകരണത്തിനും അപവാദത്തിനും വഴിവെക്കുമെങ്കിലും, അതെല്ലാം അനുഭവത്തിൽ വന്നതിനു ശേഷം തുടർ സംഖ്യയുടെ ചലനങ്ങളായി സുരേഷ് ഗോപീക്ക് ഗുണഫലങ്ങൾ നൽകുമെന്നും കബാലിസ്റ്റ് പറയുന്നു. അത് പ്രാവർത്തികമാകാൻ അക്ഷീണ പ്രവർത്തനം ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപെടുന്നു. രാഷ്ട്രീയ എതിരാളികളുടെതുമാത്രമല്ല ഏതു ഭാഗത്തു നിന്നുമുള്ള ഗൂഡാലോചനക്കെതിരെയും ജാഗ്രത വേണമെന്ന് അദ്ദേഹം പറയുന്നു. ഇവിടെ മുൻ തിരഞ്ഞെടുപ്പിലെ വോട്ടിംങ്ങ് നിലയും ഭൗതിക സാഹചര്യങ്ങളും രാഷ്ട്രീയ ചേരിതിരിവും പരിഗണിച്ചിട്ടില്ലെന്നും ഇത് സുരേഷ് ഗോപിയെ പ്രമോട്ട് ചെയ്യാൻ ഉദ്ദേശിച്ചുമല്ലെന്നും വട്ടൂരപറമ്പിൽ ബാലകൃഷ്ണൻ അഭിപ്രായപ്പെട്ടു.

മലപ്പുരം വേങ്ങര സ്വദേശിയായ വട്ടൂരപറമ്പിൽ ബാലകൃഷ്ണൻ സംഖ്യാശ്രാസ്ത്രപരമായി പല പ്രവചനങ്ങളും നടത്തിയിട്ടുണ്ട്.  1992 മുതൽ കബാല ന്യൂമെറോളജി കൺസൾട്ടിംങ്ങിന് പുറമെ  പഠന ഗവേഷണങ്ങളും നടത്തി വരുന്നു. കബാല സംഖ്യാശാസ്ത്രത്തെ സംബന്ധിച്ച് പല ജ്യോതിഷ ആനുകാലിക പ്രസിദ്ധീകരണങ്ങളിലും   അനേകം ലേഖനങ്ങൾ ഇതിനകം എഴുതിയിട്ടുണ്ട്. കബാല ന്യൂമെറോളജി ഇതര ശാസ്ത്രങ്ങളിൽ നിന്ന് വേറിട്ടു നിൽക്കുന്ന ഒന്നാണ്.   

ഇന്ന് മിക്ക പ്രവചന രീതികളും  ഗ്രഹങ്ങളെയും നക്ഷത്രങ്ങളെയും അടിസ്ഥാനമാക്കിയാണ്. ന്യൂമെറോളജിയും 1 മുതൽ 9 വരെയുള്ള അടിസ്ഥാന സംഖ്യകളെ നവ ഗ്രഹങ്ങളുമായി താരതമ്യം ചെയ്‌താണ്‌  ഫലങ്ങൾ പറയുന്നത്. എന്നാൽ കബാല ന്യൂമെറോളജി പേരിലെയും ജനന തീയതിയിലെയും വൈബ്രേറ്റ് ചെയ്യപ്പെടുന്ന അക്കങ്ങളിലെ ആർക്കിടൈപ്പൽ ചിഹ്നങ്ങൾ വിശകലനം ചെയ്താണ് പ്രവചനങ്ങൾ പറയുന്നത്. അക്കങ്ങളുടെ സ്വത്വം വെളിപ്പെടുത്തുന്ന ഒരു അപൂർവ ശാസ്ത്രമാണിത്. ഓംകാര സ്വരൂപങ്ങളായ ദിവ്യമായ അക്കങ്ങൾക്ക് മനുഷ്യജീവിത്തിന് വെളിച്ചം പകരാനും വഴി കാട്ടിയാകാനും സാധിക്കുന്നതാണ്. അതുകൊണ്ടു തന്നെ മനുഷ്യ രാശിക്ക് ഇന്നത്തെ കാലഘട്ടത്തിൽ ഏറെ പ്രയോജന പ്രദവുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts