- Advertisement -[the_ad id="14637"]
ഗുരുവായൂർ: കരുണ ഫൗണ്ടേഷൻ ഗുരുവായൂർ വൈവാഹിക സംഗമം 2024 മെയ് 25 ന് ശനിയാഴ്ച ഗുരുവായൂർ ടൗൺ ഹാളിൽ നടക്കും. അന്നു നടക്കുന്ന വിവാഹ ചടങ്ങുകൾക്കു ശേഷം ഭിന്നശേഷിക്കാർക്ക് വേണ്ടി ഒരു വൈവാഹിക സംഗമം കൂടി നടത്തുന്നതാണ്. 3 കല്യാണങ്ങൾ മാത്രമാണ് അന്ന് കരുണ നടത്തുന്നത്. അതിനാൽ വിവാഹത്തിനു ശേഷം ഒരു വൈവാഹിക സംഗമം കൂടി നടത്തുന്നതാണെന്നും താത്പര്യമുള്ളവർക്ക് സംഗമത്തിൽ പങ്കെടുക്കാവുന്നതാണെന്ന് ചെയർമാൻ കെ ബി സുരേഷ് അറിയിച്ചു.