ചാവക്കാട്: പാലയൂർ സെന്റ് തോമസ് മേജർ ആർക്കി എപ്പിസ്കോപൽ തീർത്ഥകേന്ദ്രത്തിലെ ദുക്റാന – തർപ്പണ തിരുനാൾ ഒരുക്കങ്ങൾ തുടങ്ങി. തിരുനാൾ സ്വാഗത സംഘo ഓഫീസ് ഉദ്ഘാടനം തൃശ്ശൂർ അതിരൂപത സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ നിർവഹിച്ചു.
തീർത്ഥ കേന്ദ്രം ആർച്ച് പ്രീസ്റ്റ് റവ ഡോ ഡേവിസ് കണ്ണമ്പുഴ അധ്യക്ഷത വഹിച്ചു.ജൂലൈ 3ന് ദുക്റാന ഊട്ട് തിരുനാളും,ജൂലൈ 13,14 തിയ്യതികളിൽ തർപ്പണ തിരുനാളും ആഘോഷിക്കുമെന്ന് ജന.കൺവീനർ സി ഡി ലോറൻസ് അറിയിച്ചു.അസി വികാരി ഫാ ഡെറിൻ അരിമ്പൂർ,പബ്ലിസിറ്റി കൺവീനർ ബോബ് എലുവത്തിങ്കൽ, ജോ. കൺവീനർ സി ഡി ജോസ്,ഫിനാൻസ് കൺവീനർ ബിജു മുട്ടത്ത്, ട്രസ്റ്റിമാരായ സന്തോഷ് ടി ജെ, ബാബു സി എം, പോൾ കെ ജെ, ജോഫിൻ ജോസഫ്,സെക്രട്ടറി ബിനു താണിക്കൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.