ഗുരുവായൂർ: ഗുരുവായൂർ തിരുവെങ്കിടാചലപതി ക്ഷേത്രത്തിലെ ബ്രഹ്മോത്സവത്തോടനുബന്ധിച്ച് വെള്ളിയാഴ്ച നടന്ന പള്ളിവേട്ട ഭക്തി സാന്ദ്രമായി.
ഗ്രാമബലി, ദീപാരാധനശേഷം പുറത്തേക്കുള്ള എഴുന്നെള്ളിപ്പിന് ഗജരാജൻ ഗുരുവായൂർ ഗോപീകൃഷ്ണൻ തിടമ്പേറ്റി, മേളത്തിന് ഗുരുവായൂർ ഗോപാൻ മാരാർ, ചൊവ്വല്ലൂർ മോഹന വാര്യർ എന്നിവർ സാരഥ്യം നൽകി.
ക്ഷേത്രം താഴത്തെ കാവ് പരിസരത്ത് നിന്നും പക്ഷി മൃഗാദികളുടെ വേഷങ്ങളുമായി വന്നെത്തിയവർ ഗജരാജനോടൊപ്പം ക്ഷേത്ര അകത്തെയ്ക്ക് കടന്ന് ഓട്ടപ്രദക്ഷിണം പൂർത്തികരിച്ചു താന്ത്രിക അനുബന്ധ പൂജകൾക്കു ശേഷം പള്ളിവേട്ട നടത്തി.
ബ്രഹ്മോത്സവത്തിന് ശനിയാഴ്ച ഗ്രാമ പ്രദക്ഷിണവുമായി ഭഗവാൻ പുറത്തേക്ക് താള വാദ്യങ്ങളുടെയും, താലപ്പൊലിയുടെയും അകമ്പടിയോടെ എഴുന്നെള്ളി ദേശം ചുറ്റി തിരിച്ച് ക്ഷേത്രത്തിലെത്തി ആറാട്ട് നടത്തി ഉത്സവത്തിന് സമാപനമാക്കുകയും ചെയ്യും