ഗുരുവായൂർ: ഗുരുവായൂർ:എൽ പി തലത്തിൽ സംസ്കൃതാധ്യാപകരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള സംസ്കൃത അധ്യാപക ഫെഡറേഷന്റെ തൃശൂർ ജില്ല നേതൃത്വക്ലാസ് ഗുരുവായൂരിൽ വച്ച് നടന്നു.
ഗുരുവായൂർ നഗരസഭലൈബ്രറി ഹാളിൽ നടന്ന ക്ലാസ് ഗുരുവായൂർ നഗരസഭ പ്രതിപക്ഷ നേതാവ് കെ പി ഉദയൻ ഉദ്ഘാടനം ചെയ്തു. സംസ്കൃത അധ്യാപക ഫെഡറേഷൻ തൃശ്ശൂർ ജില്ലാ പ്രസിഡൻറ് അശോക് കുമാർ എം ബി അധ്യക്ഷത വഹിച്ച യോഗത്തിൽ കേരള സംസ്കൃത അധ്യാപക ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് സി സുരേഷ് കുമാർ നേതൃത്വ പരിശീലന ക്ലാസും വി പി അരവിന്ദൻ സർവീസ് സംബന്ധ ക്ലാസും നയിച്ചു.
ഫെഡറേഷന്റെ സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ സുധീർ മാസ്റ്റർ, സി എസ് തനൂജ , സ്മിത സി ഐ , ഡിപ്പാർട്ട്മെൻറ് വിഭാഗം ജില്ലാ പ്രസിഡൻറ് നിർമ്മലകുമാരി, ട്രഷറർ വിജിത ടീച്ചർ ഹരീഷ് മാസ്റ്റർ , അനുരാഗ് കെ.എ., ജി.പത്മാ ദേവിഎന്നിവർ സംസാരിച്ചു.