the digital signature of the temple city

ഭക്തിസാന്ദ്രമായി നാരായണീയ പാരായണം; ഭഗവാൻ ഗുരുവായൂരപ്പന് നാരായണീയ സമർപ്പണം

ഗുരുവായൂർ ആധ്യാത്മിക പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങ് ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥൻ ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ: ഗുരുവായൂർ ആധ്യാത്മിക പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നാരായണീയ പാരായണവും ഭഗവാൻ ഗുരുവായൂരപ്പന് നാരായണീയ സമർപ്പണവും നടത്തി. ആത്മീയതയും ഭക്തിയും നിറഞ്ഞ ചടങ്ങിൽ നിരവധി ഭക്തർ പങ്കെടുത്തു.ചടങ്ങ് ഗുരുവായൂർ ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥൻ ഉദ്ഘാടനം ചെയ്തു. സ്വാമി കൃഷ്ണാനന്ദ സരസ്വതി അധ്യക്ഷനായി. ഗുരുവായൂർ ദേവസ്വം പബ്ലിക് റിലേഷൻസ് മാനേജർ സുരേഷ് മുഖ്യാതിഥിയായി പങ്കെടുത്തു.ഗുരുവായൂർ ക്ഷേത്രം കീഴ്ശാന്തി കീഴിയേടം രാമൻ നമ്പൂതിരി ദീപപ്രോജ്വലനം നിർവഹിച്ചു. തുടർന്ന് നാരായണീയ പാരായണവും ഭഗവാന് നാരായണീയ സമർപ്പണവും നടന്നു. പൈതൃകം ഗുരുവായൂരിന്റെ കോർഡിനേറ്റർ അഡ്വ. രവിചങ്കത്ത്, തമിഴ്നാട് ഊട്ടി–കൂനൂർ ശ്രീ ഹെർബൽ സി.ഇ.ഒ അയ്യപ്പൻ, കെ.കെ. വേലായുധൻ തുടങ്ങിയവർ ചടങ്ങിൽ പ്രസംഗിച്ചു.

- Advertisement -

തമിഴ്നാട്ടിൽ നാരായണീയം പഠിച്ച ഭക്തരുടെ സമർപ്പണം

പ്രത്യേകത നിറഞ്ഞതായിരുന്നു നാരായണീയ പാരായണവും സമർപ്പണവും. അയ്യപ്പന്റെ നേതൃത്വത്തിൽ തമിഴ്നാട്ടിൽ നാരായണീയം പഠിച്ച ഭക്തരാണ് സ്വാമി കൃഷ്ണാനന്ദ സരസ്വതിയുടെ നേതൃത്വത്തിൽ ഗുരുവായൂരിലെത്തി പാരായണവും നാരായണീയ സമർപ്പണവും നടത്തിയത്.തമിഴ്നാട്ടിന്റെ വിവിധ ഭാഗങ്ങളിൽ നാരായണീയ പഠനവും പാരായണവും നടത്തി വരുന്ന ഭക്തർ ഗുരുവായൂരപ്പന്റെ തിരുസന്നിധിയിൽ നാരായണീയം സമർപ്പിക്കാനെത്തിയത് ചടങ്ങിന് കൂടുതൽ ആത്മീയ പ്രാധാന്യം നൽകി. അമ്പതോളം വനിതകളും പാരായണത്തിൽ സജീവമായി പങ്കെടുത്തു.ഭക്തിനിർഭരമായ പാരായണത്തിനും സമർപ്പണത്തിനും ശേഷം ഗുരുവായൂരപ്പന്റെ അനുഗ്രഹം തേടി ഭക്തർ പ്രാർത്ഥന നടത്തി. നാരായണീയ പാരായണത്തിലൂടെ ഭക്തിയും ആത്മീയചൈതന്യവും കൂടുതൽ ആഴത്തിൽ അനുഭവിച്ചറിഞ്ഞ ദിനമായി ചടങ്ങ് മാറി.

ഭഗവാന്റെ തിരുസന്നിധിയിൽ നാരായണീയത്തിന്റെ ഓരോ ശ്ലോകവും സമർപ്പിക്കപ്പെട്ടപ്പോൾ, ചടങ്ങിൽ പങ്കെടുത്ത ഭക്തജനങ്ങൾക്ക് അത് മറക്കാനാവാത്ത ആത്മീയ അനുഭവമായി.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts