the digital signature of the temple city

ലൈലാക്കിൽ നിന്ന് ‘റേ ബൈ താമര’യിലേക്ക്; ഗുരുവായൂരിൽ പുതിയ തീർത്ഥാടന അതിഥിസേവന ബ്രാൻഡിന് തുടക്കം

ഭക്തിയുടെ യാത്രയിൽ ആതിഥേയത്വത്തിന്റെ പുതിയ സ്പർശം; ഗുരുവായൂരിൽ റേയുടെ അരങ്ങേറ്റം”

- Advertisement -

ഗുരുവായൂർ: രാജ്യത്തെ ആദ്യത്തെ ‘ഫെയ്ത്ത്-ഇന്റലിജന്റ്’ ഹോസ്പിറ്റാലിറ്റി ബ്രാൻഡായ **‘റേ ബൈ താമര’**യ്ക്ക് ഗുരുവായൂരിൽ തുടക്കമായി. താമര ലെഷർ എക്‌സ്‌പീരിയൻസസിന്റെ നേതൃത്വത്തിലാണ് പുതിയ ബ്രാൻഡ് അവതരിപ്പിച്ചത്. ഇതിന്റെ ഭാഗമായി ഗുരുവായൂരിൽ ഇതുവരെ ലൈലാക്ക് ഹോട്ടൽസ് പോർട്ട്ഫോളിയോയ്ക്ക് കീഴിൽ പ്രവർത്തിച്ചിരുന്ന ഹോട്ടൽ പുതിയ ആശയവും സേവനരീതികളുമായി ‘റേ ബൈ താമര’യായി മാറി എന്ന് താമര ലെഷർ എക്‌സ്‌പീരിയൻസസ് സിഇഒ സമീർ എം.സി. പറഞ്ഞു. ഹോട്ടലിന്റെ ഉദ്ഘാടനം ഗുരുവായൂർ ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് നിർവഹിച്ചു. മാനേജർ രഞ്ജിത്ത് അധ്യക്ഷത വഹിച്ചു.

തീർത്ഥാടനത്തിന് പുതിയ അതിഥിസേവന മാതൃക

തീർത്ഥാടന കേന്ദ്രങ്ങളിൽ സാധാരണ ഹോട്ടൽ സേവനങ്ങൾ നൽകുന്നതിൽ നിന്ന് വ്യത്യസ്തമായി, ആധുനിക തീർത്ഥാടകരുടെ ആവശ്യങ്ങളും വിശ്വാസങ്ങളും യാത്രാ രീതികളും മുൻനിർത്തിയാണ് ‘റേ ബൈ താമര’ രൂപകൽപ്പന ചെയ്തിരിക്കുന്നത്. തീർത്ഥാടന യാത്രയെ കേവലം ഒരു സ്ഥലത്തെത്തി ദർശനം നടത്തുന്നതായി കാണാതെ, യാത്രയുടെ ഓരോ ഘട്ടത്തിലും മികച്ച സേവനവും സൗകര്യവും ഉറപ്പാക്കുന്ന സമഗ്രമായ അനുഭവമാക്കി മാറ്റുകയാണ് ബ്രാൻഡിന്റെ ലക്ഷ്യം.

രാജ്യത്തെ ആഭ്യന്തര യാത്രകളിൽ 60 ശതമാനത്തിലധികം പങ്കുവഹിക്കുന്ന തീർത്ഥാടന വിനോദസഞ്ചാര മേഖല അതിവേഗം വളരുന്ന സാഹചര്യത്തിലാണ് പുതിയ ബ്രാൻഡിന്റെ രംഗപ്രവേശം. ഇന്നത്തെ തീർത്ഥാടകർ ലക്ഷ്യസ്ഥാനത്തെത്തുന്നതിന് പുറമെ, യാത്രയിലുടനീളം സൗകര്യപ്രദവും വ്യക്തിഗതവുമായ സേവനങ്ങളും പ്രതീക്ഷിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ‘റേ ബൈ താമര’യുടെ ആദ്യ സംരംഭത്തിന് ഗുരുവായൂരിനെ തിരഞ്ഞെടുത്തത് ഏറെ പ്രസക്തമാണ്.

രാജ്യത്തെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വർഷംതോറും ഏകദേശം 70 ലക്ഷം ഭക്തരാണ് ദർശനത്തിനെത്തുന്നത്. വിശേഷ ദിവസങ്ങളിൽ നൂറുകണക്കിന് വിവാഹങ്ങൾ നടക്കുന്ന ഗുരുവായൂരിലേക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർക്കൊപ്പം പ്രവാസികളും വിദേശികളും ഉൾപ്പെടെ വിവിധ വിഭാഗങ്ങളിലുള്ള തീർത്ഥാടകരും സഞ്ചാരികളും എത്തുന്നു.പ്രായം, യാത്രയുടെ ഉദ്ദേശ്യം, വിശ്വാസപരമായ ആചാരങ്ങൾ, താമസത്തിനുള്ള ആവശ്യങ്ങൾ എന്നിവയിൽ വലിയ വൈവിധ്യമുള്ള ഈ അതിഥിസമൂഹമാണ് പുതിയ ഹോസ്പിറ്റാലിറ്റി ആശയത്തിന് അനുയോജ്യമായ പശ്ചാത്തലമെന്ന് അധികൃതർ വ്യക്തമാക്കി.

പേരുമാറ്റത്തിനപ്പുറം പുതിയൊരു സേവന സമീപനം

ലൈലാക്ക് ഹോട്ടൽസിൽ നിന്ന് ‘റേ ബൈ താമര’യിലേക്കുള്ള മാറ്റം കേവലം പേരുമാറ്റമല്ല. തീർത്ഥാടകരുടെ ആവശ്യങ്ങളെ കൂടുതൽ ആഴത്തിൽ മനസ്സിലാക്കി അതനുസരിച്ച് സേവനങ്ങൾ പുനഃക്രമീകരിക്കുന്ന പുതിയൊരു അതിഥിസേവന സമീപനത്തിന്റെ തുടക്കമാണിത്. ഓരോ തീർത്ഥാടന യാത്രയും വ്യത്യസ്തമാണെന്നും ഓരോ യാത്രികന്റെയും ആവശ്യങ്ങൾ ഒരുപോലെയല്ലെന്നുമുള്ള ആശയത്തിലാണ് ‘റേ’യുടെ സേവന മാതൃക. കുടുംബത്തോടൊപ്പം ക്ഷേത്രപാരമ്പര്യം അടുത്തറിയാൻ എത്തുന്നവർ മുതൽ സൗകര്യപ്രദമായ യാത്ര ആഗ്രഹിക്കുന്ന മുതിർന്നവർ, ഒറ്റയ്ക്ക് ആത്മീയ യാത്ര നടത്തുന്നവർ, ക്ഷേത്രവിവാഹങ്ങൾക്കും മറ്റ് ചടങ്ങുകൾക്കുമായി എത്തുന്ന അതിഥികൾ തുടങ്ങി വിവിധ വിഭാഗങ്ങൾക്കനുസരിച്ചുള്ള സൗകര്യങ്ങളാണ് ഒരുക്കുന്നത്.

വിശ്വാസവും സൗകര്യവും കൂട്ടിച്ചേർക്കുന്ന ‘ഫെയ്ത്ത്-ഇന്റലിജന്റ്’ ആശയം

‘ഫെയ്ത്ത്-ഇന്റലിജന്റ്’ എന്ന ആശയമാണ് ‘റേ ബൈ താമര’യുടെ പ്രധാന പ്രത്യേകത. ഓരോ തീർത്ഥാടന കേന്ദ്രത്തിന്റെയും ആചാരങ്ങൾ, വിശ്വാസങ്ങൾ, സാംസ്‌കാരിക പശ്ചാത്തലം, ഭക്ഷണരീതികൾ, പ്രായോഗിക ആവശ്യങ്ങൾ എന്നിവ മനസ്സിലാക്കി അതനുസരിച്ചുള്ള സേവനങ്ങളാണ് നൽകുന്നത്. ക്ഷേത്ര ആചാരങ്ങൾക്ക് അനുയോജ്യമായ സേവനങ്ങൾ, വിശ്വാസങ്ങൾക്ക് അനുസൃതമായ ഭക്ഷണ ക്രമീകരണങ്ങൾ, ഹോട്ടലിൽ എത്തുന്നതിന് മുൻപുള്ള വ്യക്തിഗത സഹായങ്ങൾ, പ്രാദേശിക വിവരങ്ങൾ നൽകുന്ന ‘മിത്ര’ എന്ന പേരിലുള്ള പ്രതിനിധികളുടെ സേവനം, ഹോട്ടലിനുള്ളിൽ തന്നെ ഒരുക്കുന്ന സാംസ്‌കാരിക അനുഭവങ്ങൾ തുടങ്ങിയവ ഇതിന്റെ ഭാഗമാണ്.

തീർത്ഥാടകരുടെ ആത്മീയ യാത്രയ്ക്ക് തടസ്സമാകാതെ, അതിന് ആവശ്യമായ പിന്തുണ നൽകുക എന്നതാണ് സേവനങ്ങളുടെ പ്രധാന ലക്ഷ്യം. ഇതുവഴി പുണ്യസ്ഥലത്തിന് സമീപമുള്ള ഒരു താമസസൗകര്യം എന്നതിലുപരി, തീർത്ഥാടകരുടെ ആത്മീയ യാത്രയുടെ സ്വാഭാവികമായ തുടർച്ചയായി ഹോട്ടലിനെ മാറ്റുകയാണ് ലക്ഷ്യമിടുന്നത്.

വേളാങ്കണ്ണി മുതൽ തിരുപ്പതി വരെ; വിപുലീകരണത്തിന് ഒരുങ്ങി ‘റേ’

‘റേ ബൈ താമര’യുടെ പോർട്ട്ഫോളിയോ വിപുലീകരിക്കുന്നതിന്റെ ഭാഗമായി വേളാങ്കണ്ണി, തിരുപ്പതി, പളനി, തിരുവണ്ണാമലൈ തുടങ്ങിയ പ്രമുഖ തീർത്ഥാടന കേന്ദ്രങ്ങളിൽ പുതിയ അവസരങ്ങൾ സജീവമായി പരിശോധിച്ചുവരികയാണെന്ന് താമര ലെഷർ എക്‌സ്‌പീരിയൻസസ് സിഇഒ സമീർ എം.സി. പറഞ്ഞു. ഓരോ തീർത്ഥാടന കേന്ദ്രത്തിന്റെയും സാംസ്‌കാരികവും ആത്മീയവുമായ തനിമ നിലനിർത്തിക്കൊണ്ട്, അവിടെയെത്തുന്ന ഭക്തരുടെ വ്യത്യസ്ത ആവശ്യങ്ങൾ മനസ്സിലാക്കി മികച്ച സേവനം നൽകുന്ന ഹോട്ടൽ ശൃംഖല കെട്ടിപ്പടുക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

2030-ഓടെ 25-ലധികം ഹോട്ടലുകൾ

രാജ്യത്തെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിലേക്ക് ശൃംഖല വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി 2030-ഓടെ 25-ലധികം ഹോട്ടലുകൾ ആരംഭിക്കുകയാണ് ‘റേ ബൈ താമര’യുടെ ലക്ഷ്യം. ഓരോ സ്ഥലത്തിന്റെയും തനിമയും സംസ്കാരവും സംരക്ഷിച്ചുകൊണ്ട്, തീർത്ഥാടകരുടെ യാത്ര കൂടുതൽ അർത്ഥവത്തും സുഖകരവും സൗകര്യപ്രദവുമാക്കുന്ന പുതിയ തലമുറ ഹോസ്പിറ്റാലിറ്റി അനുഭവം സൃഷ്ടിക്കുകയാണ് ബ്രാൻഡ് ലക്ഷ്യമിടുന്നത്.

ഗുരുവായൂരിൽ ആരംഭിച്ച ആദ്യ ‘റേ ബൈ താമര’ ഇതോടെ രാജ്യത്തെ തീർത്ഥാടന വിനോദസഞ്ചാര മേഖലയിലെ മാറിവരുന്ന ആവശ്യങ്ങൾക്കനുസരിച്ചുള്ള പുതിയ അതിഥിസേവന മാതൃകയ്ക്ക് തുടക്കമിടുന്ന സംരംഭമായി മാറുകയാണ്. ഗുരുവായൂരിൽ ആരംഭിച്ച ‘റേ ബൈ താമര’ ഒരു പുതിയ ഹോട്ടലിന്റെ തുടക്കം മാത്രമല്ല; മാറിവരുന്ന തീർത്ഥാടന യാത്രയുടെ പുതിയ മുഖത്തേക്കുള്ള ചുവടുവയ്പ്പ് കൂടിയാണ്. വിശ്വാസവും പാരമ്പര്യവും ആധുനിക സൗകര്യങ്ങളും വ്യക്തിഗത അതിഥിസേവനവും ഒരുമിക്കുന്ന പുതിയ അനുഭവമായി ഗുരുവായൂരിൽ ഈ സംരംഭം മാറുമെന്നാണ് പ്രതീക്ഷ.

ഒരു തീർത്ഥാടകൻ പുണ്യനഗരിയിൽ എത്തുന്ന നിമിഷം മുതൽ മടങ്ങിപ്പോകുന്നതുവരെ, അദ്ദേഹത്തിന്റെ ആത്മീയ യാത്രയ്ക്ക് കരുത്തും സൗകര്യവും പകരുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ‘റേ ബൈ താമര’, ഗുരുവായൂരിന്റെ തീർത്ഥാടന ടൂറിസം രംഗത്തിനും പുതിയ സാധ്യതകൾ തുറക്കുകയാണ്. ഗുരുവായൂരിൽ തെളിഞ്ഞ ഈ പുതിയ ‘റേ’, രാജ്യത്തെ പ്രമുഖ തീർത്ഥാടന കേന്ദ്രങ്ങളിലേക്ക് പടർന്ന് 2030-ഓടെ 25-ലധികം ഹോട്ടലുകളെന്ന ലക്ഷ്യത്തിലേക്ക് നീങ്ങുമ്പോൾ, ഇന്ത്യൻ തീർത്ഥാടന ഹോസ്പിറ്റാലിറ്റിയുടെ പുതിയ അധ്യായത്തിനാണ് തുടക്കമാകുന്നത്.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts