the digital signature of the temple city

പിതൃസ്മരണയിൽ കർക്കടക വാവുബലി; പെരുന്തട്ട ശിവക്ഷേത്രത്തിൽ പതിനായിരങ്ങളെത്തി

ഗുരുവായൂർ: കർക്കിടവാവ് ബലിതർപ്പണവുമായി ഗുരുവായൂർ പെരുന്തട്ട ശിവക്ഷേത്രകുള പരിസരത്ത് ആചാര്യൻ രാമകൃഷ്ണ ഇളയതിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടന്ന വാവ് ബലിതർപ്പണത്തിന് ആയിരങ്ങളെത്തി. പുലർച്ചെ 4 മണിക്ക് ആരംഭം കുറിച്ച് കാലത്ത് 9.30 വരെ നീണ്ട് നിന്ന ബലിതർപ്പണത്തിന് തുടക്കം മുതൽ വൻ ഭക്തജന തിരക്കായിരുന്നു.

ബലിതർപ്പണത്തിന് ക്ഷേത്ര കുള പരിസരത്ത് വിപുലമായ സജ്ജീകരണങ്ങൾ ഒരുക്കിയിരുന്നു. തിലക ഹോമം തുടങ്ങീ അനുബന്ധ വഴിപാടുകളും പെരുന്തട്ട ശിവക്ഷേത്രത്തിൽ നടത്തുവാനും സൗകര്യമൊരുക്കിയിരുന്നു.വന്നെത്തിയവക്കെല്ലാം ലഘു ഭക്ഷണവും നൽകി. വിജയകുമാർ അകമ്പടി , രാജു ഇളയേടത്ത്, ഹരി വടകൂട്ട്, പി. ഹരിനാരായണൻ , വി. ബാലകൃഷ്ണൻ നായർ, കെ. അരവിന്ദാക്ഷമേനോൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts