the digital signature of the temple city

കശ്മീരിൽ രണ്ട് ഐഇഡി ഉൾപ്പെടെ ആറ് കിലോ സ്ഫോടക വസ്തുക്കൾ പിടിച്ചെടുത്തു; കണ്ടെടുത്തത് കൊല്ലപ്പെട്ട ലഷ്‌കർ ഭീകരരുടെ കേന്ദ്രത്തിൽ നിന്നും

ശ്രീന​ഗർ : കശ്മീരിലെ പുൽവാമയിൽ രണ്ട് ഐഇഡികൾ ഉൾപ്പെടെ ആറ് കിലോ സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു. കൊല്ലപ്പെട്ട ലഷ്കർ -ഇ-ത്വയ്ബ ഭീകരരായ റിയാസ് ദാറിന്റെയും റായിസിന്റെയും ഒളിത്താവളങ്ങളിൽ നിന്നാണ് ഐഇഡികൾ കണ്ടെത്തിയത്. പുൽവാമ പൊലീസും സിആർപിഎഫും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ഐഇഡിയും മറ്റ് സ്ഫോടക വസ്തുക്കളും കണ്ടെടുത്തത്.

- Advertisement -

എകെ 47 വെടിക്കോപ്പുകൾ, പിസ്റ്റളുകൾ എന്നിവ ഉൾപ്പെടെ നിരവധി മാരകായുധങ്ങളും സംഘം സ്ഥലത്ത് നിന്നും കണ്ടെടുത്തു. കൊല്ലപ്പെട്ട ഭീകരർ ഐഇഡികൾ നിർമിച്ചിരുന്നതായും അവ വനമേഖലകളിൽ ഒളിപ്പിച്ചിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി. സ്ഥലത്ത് നിന്ന് കണ്ടെടുത്ത സ്ഫോടക വസ്തുക്കൾ നശിപ്പിച്ചതായി സുരക്ഷാ സേന അറിയിച്ചു.

ഈ മാസം രണ്ടിനാണ് ലഷ്കർ ഭീകരരെ സുരക്ഷാ സേന വധിച്ചത്. നി​ഹാമ സ്വദേശികളായ മൂന്ന് പേർ ഭീകരർക്ക് താമസ സൗകര്യവും പണവും നൽകി സഹായിച്ചിരുന്നതായും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തുടർന്ന് മൂന്ന് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts