the digital signature of the temple city

അംബാനിയുടേയും ഷാരൂഖിന്റെയും കയ്യിൽ ORS ലായിനി; സംശയങ്ങളുമായി സോഷ്യൽ മീഡിയ

എൻഡിഎ സർക്കാരിന്റെ സത്യപ്രതിഞ്ജാ ചടങ്ങിൽ നിരവധി താരങ്ങൾ പങ്കെടുത്തിരുന്നു. ഇവരുടെ ചിത്രങ്ങളെല്ലാം സമൂഹമാദ്ധ്യമങ്ങളിൽ വൈറലുമാണ്. ഇതിൽ സദസിലിരിക്കുന്ന ഷാരൂഖ് ഖാന്റെയും മുകേഷ് അംബാനിയുടെയും ചിത്രങ്ങളാണ് ഏറെ ശ്രദ്ധേയമാകുന്നത്. ഇരുവരും കുടിക്കുന്ന പാനീയമാണ് ചർച്ചയ്‌ക്കാധാരം.

- Advertisement -

വെറും 31 രൂപ മാത്രം വിലയുള്ള ഒആര്‍എസ് (ഓറല്‍ റീഹൈഡ്രേഷന്‍ സൊലൂഷന്‍) ലായനിയാണ് ഇരുവരുടേയും കൈയിലുള്ളത്. മുകേഷ് അംബാനിയും ഷാരൂഖ് ഖാനും ഒആർഎസ് ലായിനി കുടിക്കുമോ എന്ന ചോദ്യത്തോടെയാണ് പലരും സോഷ്യൽമീഡിയയിൽ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.

വടക്കേ ഇന്ത്യയിൽ ഉഷ്ണ തരം​ഗമായാതിനാലാകാം ഒആർഎസ് ലായിനി കുടിക്കുന്നതെന്നാണ് ചിലരുടെ അഭിപ്രായം. അടുത്തിടെ ഐപിഎൽ

മത്സരത്തിനെത്തിയ ഷാരൂഖിന് നിർജലീകരണം സംഭവിച്ചിരുന്നു. അതിനാലാകാം ഒആർഎസ് ലായനി കുടിക്കുന്നതെന്നും ആരാധകർ പറയുന്നുണ്ട്. ഒആര്‍എസ് എല്ലാവരും കുടിക്കുന്നതാണ് അതിന് സെലിബ്രിറ്റികൾ സാധാരണക്കാർ എന്നൊന്നും ഇല്ലെന്നും ചിലർ കമന്റിട്ടിട്ടുണ്ട്.

 

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts