ഗുരുവായൂർ നഗരസഭയിൽ മഴക്കാലപൂർവ്വ ശുചീകരണം – പൊതുയോഗം നടത്തി.

➤ ALSO READ

ഗുരുവായൂർ: ഗുരുവായൂർ നഗരസഭ പ്രദേശത്ത് മഴക്കാലത്തിന് മുമ്പായും അതിന് ശേഷവും ശുചിത്വാരോഗ്യ രോഗ പ്രതിരോധ പ്രവർത്തനങ്ങളും സംബന്ധിച്ച് വിവിധ മേഖലകളിൽ നടത്തേണ്ട മുന്നൊരുക്ക പ്രവർത്തനങ്ങൾ സംബന്ധിച്ച് കൗൺസിലർമാർ, വ്യാപരി വ്യവസായി സംഘടനകൾ,
കുടുംബശ്രീ , ആശ പ്രവർത്തകർ, ഹരിത കർമ്മ സേനാംഗങ്ങൾ, റസിഡണ്ട്സ് അസോസിയേഷൻ ഭാരവാഹികൾ തുടങ്ങി വിവിധ മേഖലകളിലുള്ളവരുമയി ചർച്ച നടത്തി.

നഗരസഭ വൈസ് ചെയർ പേർസൺ
അനീഷ്മഷനോജിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേർസൺ മാരായ ഷൈലജ സുധൻ,
എ.എസ് മനോജ്, ബന്ദു അജിത് കുമാർ സെക്രട്ടറി എച്ച് അഭിലാഷ് കുമാർ, ക്ലീൻ സിറ്റി മാനേജർ കെ.എസ് ലക്ഷ്മണൻ, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ സി കെ കണ്ണൻ, സി കാർത്തിക എന്നിവരും,
വിവിധ വകുപ്പുകളുടെ പ്രതിനിധികളും പങ്കെടുത്തു.

നഗരസഭ പ്രദേശത്തെ എല്ലാ വാർഡുകളിലും
ആഴ്ച്ചയിലൊരിക്കൽ ഡ്രൈഡേ ആചരിക്കുന്നതാണ്. ആരോഗ്യ വകുപ്പിൻ്റെ മേൽനോട്ടത്തിൽ ആശ കുടുംബശ്രീ പ്രവർത്തകർ ക്ലബ്ബുകൾ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവരുടെ സഹകരണത്തോടെ വീടുകൾ കേന്ദ്രീകരിച്ച് ഡ്രൈഡേ ആചരിക്കും.

തൊഴിലുറപ്പ് പദ്ധതി വഴിയും നഗരസഭ സംവിധാനം വഴിയും തോടുകളും കാനകളും വൃത്തിയാക്കും

അലോപ്പതി, ആയുർവ്വേദം ഹോമിയോപ്പതി വിഭാഗങ്ങളുടെ മെഡിക്കൽ ക്യാമ്പ് നടത്തും

ഒറ്റത്തവണ ഉപയോഗമുള്ള സാധന സാമാഗ്രികൾ ഒഴിവാക്കുക, പുനരുപയോഗം സാധ്യമായ സാധനങ്ങൾ ഉപയോഗിക്കുക,

മാലിന്യം വലിച്ചെറിയാതെ കത്തിക്കാതെ ശാസ്ത്രീയമായി സംസ്കരിക്കുന്നതിലേക്ക് ഹരിത കർമ്മ സേനക്ക് കൈമാറുക
തുടങ്ങി വിവിധങ്ങളായ പ്രവർത്തനങ്ങൾ
പൊതുജന പങ്കാളിത്തത്തോടെ നടപ്പിലാക്കാൻ തീരുമാനിച്ചു.

മഴക്കാലപൂർവ്വശുചീകരണത്തിൻ്റെ ഭാഗമായി രോഗ പ്രതിരോധ പ്രവർത്തനങ്ങളിൽ
പൊതുജനങ്ങൾ പങ്കാളികളാകേണ്ടതാണെന്ന് ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് അറിയിച്ചു.

➤ SREE KRISHNA TEMPLE

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts