വൈ എം സി എ ഗുരുവായൂരിൻ്റെ ഓഫീസ് സമുച്ചയത്തിൻ്റെ തറക്കല്ലിടൽ കർമ്മം ജോസ് നെറ്റിക്കാടൻ നിർവഹിച്ചു.

➤ ALSO READ

ഗുരുവായൂർ: വൈ എം സി എ ഗുരുവായൂരിൻ്റെ
സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നിർമ്മിക്കുന്ന ഓഫീസ് സമുച്ചയത്തിൻ്റെ തറക്കല്ലിടൽ കർമ്മം കേരള റീജിയൻ ചെയർമാൻ ജോസ് നെറ്റിക്കാടൻ നിർവഹിച്ചു.

കിഴക്കേ നടയിലെ കൊളാടിപ്പടിയിലാണ് ഓഫീസ് നിർമ്മിക്കുന്നത്.
വൈ എം സി എ പ്രസിഡൻറ് ബാബു വർഗീസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ റീജിയണൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബേബി ചെറിയാൻ പുതിയ അംഗങ്ങൾക്ക് അംഗത്വം നൽകുന്ന ഇൻഡക്ഷൻ സെറിമണി ഉദ്ഘാടനം ചെയ്തു.സ്ഥാപക കോഡിനേറ്റർ മാത്യൂസ് ഒലക്കെങ്കിലിനെപൊന്നാട അണിയിച്ച് ആദരിച്ചു.ബിൽഡിംഗ് നിർമ്മാണ ഫണ്ടിലേക്കുള്ള സംഭാവനകൾ ചെയർമാൻ ഏറ്റുവാങ്ങി.

സബരിജിയൻ ചെയർമാൻ ജോൺസൺ മാറോക്കി,കൗൺസിലർ മാരായ ബേബി ഫ്രാൻസിസ്,ജോയ്സിടീച്ചർ,സെക്രട്ടറി ജി ഷോ എസ് പുത്തൂർ,ട്രഷറർ ലോറൻസ് നീലങ്കാവിൽ, ജോയിൻ സെക്രട്ടറി ജോസ് ലൂയിസ്,എന്നിവർ ആശംസകൾ നേർന്നു. വൈസ് പ്രസിഡൻ്റ് സി.ഡി.ജോൺസൺ സ്വാഗതവും നിർമ്മാണ കമ്മിറ്റി കൺവീനർ സി.വി. ജെയ്സൺ നന്ദിയും പറഞ്ഞു.ജോസ് വടുക്കൂട്ട്,ജോയ് ചീരൻ, തോംസൺ വാഴപ്പിള്ളി, ജോയ് എം.എഫ്, ജോയ് സി.ടി. എന്നിവർ നേതൃത്വം നൽകി.

➤ SREE KRISHNA TEMPLE

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts