ലൈറ്റ് ചാരിറ്റി ട്രസ്റ്റിൻ്റെ കുടുംബ സംഗമവും സ്കോളർഷിപ് വിതരണവും നടന്നു.

➤ ALSO READ

ചാവക്കാട്: ലൈറ്റ് ചാരിറ്റി ട്രസ്റ്റ്‌ ഗുരുവായൂർ ചാവക്കാട് മേഖലയുടെ ഏട്ടാമത്  കുടുംബ സംഗമവും സ്കോളർഷിപ് വിതരണവും കോട്ടപ്പടി മിലൻ ഓഡിറ്റോറിയത്തിൽ വെച്ച് ഏപ്രിൽ 24 ബുധനാഴ്ച നടന്നു.

ബേബി സിതാരയുടെ പ്രാർത്ഥനയോടെ ആരംഭിച്ച കുടുംബ സംഗമം  ആൽഫ പാലിയേറ്റീവ് ചാവക്കാട് ലിങ്ക് സെന്റർ പ്രസിഡന്റ്‌ വി കെ ശംസുദ്ധീൻ ഉദ്ഘാടനം നിർവഹിച്ചു സംഗമത്തിൽ മുതുവട്ടൂർ മഹല്ല് ഖാസി സുലൈമാൻ അസ്ഹരി മുഖ്യ പ്രഭാഷണം നടത്തി. എ കെ നസീർ, സുൽഫിക്കർ, മെഹബൂബ്, മുഹമ്മദ്‌ അലി ഷിഫാസ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. സ്കോളർഷിപ്പ് വിതരണങ്ങൾക്ക് വനിതാ വിങ് നേതൃത്വം നൽകി.

മുഖ്യ രക്ഷാധികാരി പി കെ ഇസ്മായിൽ അംഗങ്ങൾക്ക് ബോധവൽക്കരണ ക്ലാസ്സ്‌ എടുത്തു. ചെയർമാൻ മുഹമ്മദ്‌ ഇസ്മായിൽ അദ്യക്ഷത വഹിച്ചു. ആക്ടിങ് കൺവീനർ അബു വലിയകത്ത് സ്വാഗതവും കോർഡിനേറ്റർ അബ്ദുൽ കാദർ നന്ദിയും പറഞ്ഞു

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts