ഗുരുവായൂർ ദേവസ്വം എംപ്ലോയീസ് ഓർഗനൈസേഷൻ യാത്രയയപ്പ് നൽകി

➤ ALSO READ

ഗുരുവായൂർ:  ഗുരുവായൂർ:ദേവസ്വം സർവ്വീസിൽ നിന്നും 2024 ഏപ്രിൽ 30 ന് വിരമിക്കുന്ന  പി സതി ഹെഡ് നഴ്സ്,കെ പി ശകുന്തള കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് സീനിയർ ഗ്രേഡ് എന്നിവർക്ക് ഗുരുവായൂർ ദേവസ്വം എംപ്ലോയീസ് ഓർഗനൈസേഷൻ സമുചിതമായ യാത്രയയപ്പ് നൽകി.

ശ്രീവത്സം അനക്സ് ഹാളിൽ ചേർന്ന യാത്രയയപ്പ് സമ്മേളനം ഗുരുവായൂർ ദേവസ്വം ഭരണസമിതി അംഗമായിരുന്ന സി മനോജ് ഉദ്ഘാടനം ചെയ്യുകയും വിരമിക്കുന്ന ജീവനക്കാരെ പൊന്നാട അണിയിച്ച് ഉപഹാര സമർപ്പണം നിർവ്വഹിക്കുകയും ചെയ്തു.

ഓർഗനൈസേഷൻ പ്രസിഡന്റ് നാരായണൻ ഉണ്ണി ഇ.കെ അദ്ധ്യക്ഷത വഹിച്ചു.ആശംസകൾ നേർന്നു കൊണ്ട് ഹെൽത്ത് സൂപ്രവൈസർ ഡോ:എം.എൻ.രാജീവ്, എക്സിക്യൂട്ടീവ് എഞ്ചിനീയർ ഇൻചാർജ് എം.കെ.അശോക് കുമാർ,ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർമാരായ ടി.രാധിക, എം രാധ, പ്രമോദ് കളരിക്കൽ, ഹെഡ്നഴ്സ് കെ ലീല, മാനേജർ കെ.ടി ഹരിദാസ്, ഇംഗ്ളീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പാൾ ടി എൻ ബിന്ദു എന്നിവർ സംസാരിച്ചു.

വിരമിക്കുന്ന ജീവനക്കാർ മറുപടി പ്രസംഗം നടത്തി.ഓർഗനൈസേഷൻ സെക്രട്ടറി രമേശൻ കെ സ്വാഗതവും ട്രഷറർ കെ ആർ.രാമചന്ദ്രൻ നന്ദിയും പറഞ്ഞു.

➤ SREE KRISHNA TEMPLE

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts