യൂ ഡി എഫ് സ്ഥാനാർത്ഥി കെ.മുരളീധരൻ ഗുരുവായൂർ ക്ഷേത്രനഗരിയിൽ പര്യടനം നടത്തി.

ഗുരുവായൂർ: തൃശൂർ പാർലിമെൻ്റ് യൂഡിഎഫ് സ്ഥാനാർത്ഥി കെ.മുരളീധരൻ ഗുരുവായൂർ ക്ഷേത്രനട കളിൽ പര്യടനം നടത്തി. പടിഞ്ഞാറെ നട സംഗമം ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് കിഴക്കെ നട അപസ് രജംഗ്ഷൻ വരെ മുഴുവൻ കടകളിലെയും ക്ഷേത്രദർശനത്തിനെത്തിയവരും, വഴിപാട് കൗണ്ടറുകളിലും, പ്രസാദം വാങ്ങാനെത്തിയവരുമായവൻ ജനാവലി കെ.മുരളീധരന് വൻ വരവേൽപ്പും, ആശീർവാദങ്ങളും നൽകി സ്വീകരിച്ച് ആനയിച്ച് അനുഗമിക്കുകയും ചെയ്തു. പലരും കൊന്ന പൂവും, ചിത്രങ്ങളും, മയിൽപ്പീലിയും, ഓടകുഴലുകളും തുടങ്ങി നൽകിയാണ് സ്നേഹം പങ്ക് വെച്ചത്.

യൂഡിഎഫ് നേതാക്കളായ സി എച്ച് റഷീദ്, ഒ.അബ്ദുൾ റഹ്മാൻ കുട്ടി, അഡ്വ.ടി.എസ്.അജിത്, അരവിന്ദൻ പല്ലത്ത്, ഒ.കെ.ആർ.മണികണ്ഠൻ, സി.എ.ഗോപപ്രതാപൻ, ആർ.രവികുമാർ ,കെ.വി.ഷാനവാസ്, സി.എസ്.സൂരജ്, നിഖിൽജി കൃഷ്ണൻ, ആർ.വി.അബദുൽ റഹീം, ബാലൻ വാറണാട്ട്, ടി.എൻ.മുരളി, മോഹൻദാസ് ചേലനാട്ട്, കെ.പി.എ.റഷീദ്, വി.കെ.സുജിത്ത്, രേണുക ശങ്കർ, ശിവൻ പാലിയത്ത്.സ്റ്റീഫൻ ജോസ്,മോഹൻദാസ് ചേലനാട്ട്, ബിന്ദു നാരായണൻ, പ്രിയാ രാജേന്ദ്രൻ, കെ.കെ.രൺജിത്ത്, ഗോപി മനയത്ത് തുടങ്ങിയവർ കെ.മുരളീധരനോടൊപ്പം പര്യടനത്തിലുടനീളം ഉണ്ടായിരുന്നു.

➤ SREE KRISHNA TEMPLE

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts