ടി എൻ പ്രതാപൻ എം പി യുടെ സ്നേഹ സന്ദേശ യാത്ര ഗാനം സത്യൻ അന്തിക്കാട് പുറത്തിറക്കി.

തൃശൂർ: മലയാള സിനിമയിലെ എക്കാലത്തേയും രാഷ്ട്രീയ ആക്ഷേപ ഹാസ്യ സിനിമകളില്‍ മുന്നില്‍ നില്‍ക്കുന്ന ‘സന്ദേശം’ പിറന്ന മണ്ണില്‍ നിന്നും വെറുപ്പിനെതിരായ സ്‌നേഹത്തിന്റെ സന്ദേശവുമായി ടി എന്‍ പ്രതാപന്‍ നയിക്കുന്ന സ്‌നേഹസന്ദേശ യാത്രയുടെ ഗാനങ്ങള്‍ പുറത്തിറങ്ങി. ഈ മാസം 20 മുതല്‍ മാര്‍ച്ച് അഞ്ച് വരെ തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ പര്യടനം നടത്തുന്ന സ്‌നേഹ സന്ദേശ യാത്രയുടെ ഏഴ് പ്രചരണഗാനങ്ങളുടെ പ്രകാശനം  സംവിധായകന്‍ സത്യന്‍ അന്തിക്കാട്  സംഗീത സംവിധായകന്‍ ശ്യാം ധര്‍മ്മന് നല്‍കി നിര്‍വ്വഹിച്ചു.

രാഷ്ട്രീയത്തിന്റേയും മതത്തിന്റേയും പേരില്‍ വെറുപ്പ് പടര്‍ത്തുന്ന കാലത്ത് വെറുപ്പിനെതിരായ സ്‌നേഹത്തിന്റെ മന്ത്രം യാത്രയിലൂടെ കുറച്ചുപേരിലേയ്‌ക്കെങ്കിലും എത്തിക്കാന്‍ സാധിച്ചാല്‍ അത് വലിയ കാര്യമാണെന്ന് സത്യന്‍ അന്തിക്കാട് പറഞ്ഞു. രാഷ്ട്രീയത്തിനും മതത്തിനും അതീതമായി പ്രവര്‍ത്തിക്കുകയും ചിന്തിക്കുകയും ചെയ്യുന്നയാളാണെന്നാണ് ടി.എന്‍ പ്രതാപനെ  സത്യന്‍ അന്തിക്കാട്  വിശേഷിപ്പിച്ചത്. യാത്ര വലിയ വിജയമായി മാറട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

➤ SREE KRISHNA TEMPLE

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts