ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വാർഷികാഘോഷവും യാത്രയയപ്പും നടന്നു

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിൻറെ 43 വാർഷികം 2024 ഫെബ്രുവരി 6 വിപുലമായി ആഘോഷിച്ചു ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് അധ്യക്ഷത വഹിച്ച ചടങ്ങിൽ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻറ് സത്യൻ പി വി സ്വാഗതം പറഞ്ഞ ചടങ്ങിൻ ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോക്ടർ വി കെ വിജയൻ ഉദ്ഘാടനം നിർവഹിച്ചു 

മികച്ച ഗാന രചയിതാവിനുള്ള ഫിലിം ഫെയർ അവാർഡ് ജേതാവ് വി കെ ഹരിനാരായണൻ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു സ്കൂൾ പ്രിൻസിപ്പാൾ ടി എൻ ബിന്ദു വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു വിരമിക്കുന്ന സ്കൂൾ പ്രിൻസിപ്പാൾ ബിന്ദുവിനെയും കെ ജി വിഭാഗത്തിലെ മീന കെ എം നെയും ഉപഹാരം നൽകി ആദരിച്ചു  പിടിഎ പ്രസിഡണ്ട് വി പി പ്രദീപ് ചടങ്ങിന് ആശംസ അർപ്പിച്ചു. സ്കൂൾ ക്യാപ്റ്റൻ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു  സിബിഎസ്ഇ ബോർഡ് പരീക്ഷകളിൽ ഉന്നതമാർക്ക് നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ സമ്മാനങ്ങൾ നൽകി അനുമോദിച്ചു. യോഗത്തിന് ശേഷം വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി

➤ SREE KRISHNA TEMPLE

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts