ഗുരുവായൂർ മെട്രോ കളർ ഫെസ്റ്റ് 15-ാമത് അഖില കേരള ചിത്ര രചനാ മത്സരം സമ്മാന വിതരണം നടന്നു.

ഗുരുവായൂർ:  3600 കുട്ടികൾ പങ്കെടുത്ത ഏറ്റവും വലിയ ചിത്രരചനാ മത്സരത്തിൽ 290 ചിത്ര പ്രതിഭകൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഗുരുവായൂർ എം എൽ എ എൽ കെ അക്ബർ ചടങ്ങ് ഉൽഘാടനം ചെയ്തു.

മെട്രോ പ്രസിഡൻ്റ് പി മുരളീധരൻ്റെ അദ്ധ്യക്ഷതയിൽ ചേർന്നയോഗത്തിൽ കേരള ലളിതകലാ അക്കാദമി ചെയർമാൻ മുരളി ചീരോത്ത് മുഖ്യാതിഥിയായി. നഗരസഭ ചെയർമാൻ എം കൃഷ്ണദാസ്, നടൻ ശിവജി ഗുരുവായൂർ, എൽ എഫ് കോളജ് പ്രിൻസിപ്പാൾ റവ സി ഡോ ജിസ്മ തെരസ് എന്നിവർ സമ്മാനദാനം നടത്തി. 

ചിത്ര കാരൻമാരായ ജെയ്സൺ ഗുരുവായൂർ, സുബൈർ കെ കെ എന്നിവർ ചിത്ര രചന മത്സരത്തിൻ്റെ അവലോകനം നടത്തി.

സെക്രട്ടറി ഗിരീഷ് ഗീവർ സ്വാഗതവും, ചീഫ് കോർഡിനേറ്റർ ബാബു വർഗീസ് ആമുഖ പ്രസംഗവും ട്രഷർ ചാർളി മാളിയമ്മാവ് നന്ദിയും പറഞ്ഞു. ലീലലാൻഡ് ഡവലപ്പേഴ്സ് എം ഡി ഷാജിതാന പറമ്പിൽ, മെട്രോ ലേഡീസ് പ്രസിഡൻ്റ് ബിന്ദു ജെയ്സൺ, വൈസ് പ്രസിഡൻ്റ് ഷൈജു കെ ബി, ജോ സെക്രട്ടറി അനിൽകുമാർ, എന്നിവർ ആശംസകൾ നേർന്നു. രതീഷ് ഒ, ജയശങ്കർ, വിശ്വനാഥൻ, ആൻ്റോ എൻ കെ, പിൻ്റോ എൻ കെ എന്നിവർ നേതൃത്വം നൽകി.

➤ SREE KRISHNA TEMPLE

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts