the digital signature of the temple city

വാര്യർ സമാജം സ്ഥാപക ദിനത്തിൽ കർമ്മ ശ്രേഷ്ഠ പുരസ്കാരവും, കഴക സംഗമവും നടന്നു

ഗുരുവായൂർ: സമസ്ത കേരള വാര്യർ സമാജം 46 മത് സ്ഥാപിത ദിനം  അക്ഷയയിൽ കേന്ദ്ര പ്രസിഡൻ്റ്  പി കെ മോഹൻദാസ് പതാക ഉയർത്തി. തുടർന്ന് നടന്ന കഴക സംഗമം ഗുരുവായൂർ ക്ഷേത്രം കീഴ്ശാന്തി കിഴിയേടം രാമൻ നമ്പൂതിരി  ഉദ്ഘാടനം ചെയ്തു.

പ്രസിഡണ്ട് പി കെ മോഹൻദാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി വി വി മുരളിധര വാര്യർ മുഖ്യ പ്രഭാഷണം നടത്തി. തുല്യ ജോലിക്ക് തുല്യ വരുമാനം, മാസത്തിൽ കഴകത്തിനും അവധി അനുവദിക്കുക, ശമ്പള പരിഷ്ക്കരണം നടപ്പിൽ വരുത്തുക, ക്ഷേമനിധി ഉറപ്പു വരുത്തുക, കഴകക്കാരിൽ നിക്ഷിപത്മായ ജോലി ചെയ്യിക്കുക, ഉത്സവകാലത്ത് അധിക ജോലികൾക്ക് വേതനം നല്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു. കഴകം ഉപജിവനമാക്കിയ കഴകക്കാരെ കർമ്മ ശ്രേഷ്ഠ പുരസ്കാരം നല്കി ആദരിച്ചു. പങ്കെടുത്ത കഴകക്കാർക്ക് ഉപഹാരവും , കൊടി വിളക്കും നല്കി. കഴകോപാസന എൻഡോവ്മെൻ്റ് ഒരു ലക്ഷം രൂപ രമാ ഉണ്ണികൃഷ്ണൻ സ്പോൺസർ ചെയ്തു. കേന്ദ്ര ട്രഷറർ പി പി ഗോവിന്ദ വാര്യർ, കൺവീനർ വി വി ഗിരീശൻ , കെ വി ചന്ദ്രിക വാര്യർ എന്നിവർ പ്രസംഗിച്ചു .

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts