the digital signature of the temple city

ഗുരുവായൂരിൽ സാമൂഹ്യ ദ്രോഹികളുടെ  അഴിഞ്ഞാട്ടം; എം എൽ എയ്ക്ക്  പ്രാദേശിക ജനങ്ങളുടെ പരാതി.

ഗുരുവായൂർ: ഗുരുവായൂരിലെ സാമൂഹ്യ ദ്രോഹികളുടെ  അഴിഞ്ഞാട്ടത്തിന് നടപടി സ്വീകരിക്കണമെന്നിവശ്യപ്പെട്ട് എം എൽ എ എൻ കെ അക്ബർ മുമ്പാകെ പൊതുജന താൽപ്പര്യാർത്ഥം പ്രാദേശിക ജനങ്ങൾ പരാതി സമർപ്പിച്ചു.

ഗുരുവായൂർ ക്ഷേത്ര പരിസരത്ത്, റിങ്ങ് റോഡ്, നടപ്പാത, ആളൊഴിഞ്ഞ സ്ഥലങ്ങൾ എന്നിടങ്ങളിൽ സാമൂഹ്യദ്രോഹികളുടെ കൂത്തരങ്ങായി മാറിയിരിക്കുകയാണ്. പ്രദേശവാസികൾക്കും, ഭക്തജനങ്ങൾക്കും പ്രത്യേകിച്ച് സത്രീ കൾക്കും കുട്ടികൾക്കും ഭീതിയോടെയല്ലാതെ നടക്കാൻ വയ്യാത്ത അന്തരീക്ഷമായിരിക്കുന്നു. സൂരക്ഷാ കേമറകളുടെ മൂക്കിൻ തുമ്പത്ത് നടക്കുന്ന ഇത്തരം മദ്ധ്യപാനികളുടേയും ഡ്രഗ്ഗ് ഉപഭോക്താക്കളുടേയും സഹിക്കവയ്യാത്ത ശഖ്യം സമൂഹത്തിന് ഭീഷണിയായി ഉയർന്നിട്ടും ബന്ധപ്പെട്ട അധികാരികൾ അവ കണ്ടില്ലെന്ന് നടിക്കുകയും, നിഷ്ക്രിയത്വം പാലിക്കുകയും ചെയ്യുന്നതിനാൽ ക്ഷേത്ര പരിസരത്തെ നടപ്പാതകൾ മലമൂത്ര വിസർജ്ജനം ചെയ്‌തും, നഗ്നത പ്രദർശിപ്പിച്ചും വഴി നടക്കാൻ പോലും സാധിക്കാത്ത ഒരു സാഹചര്യം ഒരുക്കിയിരിക്കുകയാണ്. ഇത്തരക്കാരിൽ മിക്കവരും പുറം ജില്ലകളിൽ നിന്നും പിടിച്ചു പറി, കൊലപാതകം തുടങ്ങി പല കേസുകളിലും പെട്ട് ഗുരുവായൂർ ഒളിത്താവളമാക്കി കയറിക്കൂടിയിരിക്കുകയാണ്. അതിനാൽത്തന്നെ പരിസരത്തുള്ള വ്യാപാര സ്ഥാപനങ്ങളോ മറ്റുള്ളവരോ ഇത് ചോദ്യം ചെയ്യാനോ, സാക്ഷി പറയാനോ പോലും ഭയക്കുകയാണ്. ആയതിനാൽ ഇത്തരം ദുഷ്പ്രവൃത്തികൾക്ക് കടഞ്ഞാണിട്ട് നിലക്ക് നിർത്തേണ്ടത് അത്യന്താപേക്ഷിതമാണ്. അല്ലാത്ത പക്ഷം പൊതു സമുഹത്തിനും, ഭക്തർക്കും, സത്രീകൾക്കും കുട്ടികൾക്കും അപായമായിത്തീരുന്നതാണെന്ന് പ്രത്യേകം പറയേണ്ടതില്ല എന്നതിനാൽ എത്രയും വേഗം സത്വര മായ നടപടികൾ സ്വീകരിച്ച് പ്രശ്‌ന പരിഹാരം കാണണമെന്ന് പരാതിയിൽ ഗുരുവായൂർ നിവാസികൾ അഭ്യർത്ഥിക്കുന്നു

ഇതിനോടനുബന്ധിച്ച് പ്രാദേശിക ജനങ്ങൾ സംഘടിച്ച് ഒപ്പു ശേഖരണവും നടത്തിയിട്ടാണ് എം എൽ എ എൻ കെ അയ്ബറിന്  പരാതി സമർപ്പിച്ചത്.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts