the digital signature of the temple city

ഇടത്തരികത്ത് കാവിലമ്മക്ക് ഗുരുവായൂർ ദേവസ്വം വക താലപ്പൊലി ഫെബ്രുവരി 6ന്

ഗുരുവായൂർ: ഗുരുവായൂർ ഇടത്തരി കത്തുകാവിൽ ശ്രീഭഗവതിക്ക് ഗുരുവായൂർ ദേവസ്വത്തിന്റെ ആഭിമുഖ്യത്തിൽ കൊല്ലംതോറും നടത്തിവരാറുള്ള ദേവസ്വം വക താലപ്പൊലി മഹോത്സവം ഈ വർഷം 2024 ഫെബ്രുവരി 6 (1193 മകരം 23) ചൊവ്വാഴ്‌ച ആചാര അനുഷ്‌ഠാനങ്ങളോടെയും വൈവിദ്ധ്യമാർന്ന കലാപരിപാടികളോടെയും ആഘോഷിക്കുന്നുതായി ഗുരുവായൂർ ദേവസ്വം ഭരണസമിതി ചെയർമാൻ ഡോ വി കെ വിജയൻ, അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ എന്നിവർ അറിയിച്ചു.

രാവിലെ 3 മണി മുതൽ അഭിഷേകം, അലങ്കാരം, 5 മണി മുതൽ കേളി, ഉച്ചയ്ക്ക് 12 മുതൽ  എഴുന്നള്ളിപ്പ്, 12 മുതൽ 2 വരെ പഞ്ചവാദ്യം തിമില കരിയന്നൂർ നാരായണൻ നമ്പൂതിരി, മദ്ദളം ചെർപ്പുളശ്ശേരി ശിവൻ, ഇടയ്ക്ക് തിരുവില്ലാമല ജയൻ, താളം പാഞ്ഞാൾ വേലുക്കുട്ടി, കൊമ്പ് വരവൂർ മണികണ്ഠൻ, 2 മുതൽ 4 വരെ മേളം പത്മശ്രീ പെരുവനം കുട്ടൻ മാരാർ,  വൈകീട്ട് 4മുതൽ കിഴക്കേ നടപ്പുരയിൽ പറ തുടർന്ന് നാദസ്വരത്തോടെ കുളപ്രദക്ഷിണം സന്ധ്യയ്ക്ക് 6 30 മുതൽ ദീപാരാധന, ദീപാലങ്കാരം, കേളി, 7 മുതൽ തായമ്പക കോട്ടപ്പടി സന്തോഷ് മാരാർ & പാർട്ടി, രാത്രി 10 മുതൽ എഴുന്നുള്ളിപ്പ്, 10 മുതൽ 12 30 വരെ പഞ്ചവാദ്യം, 12 30 മുതൽ 2 വരെ മേളം  2 മുതൽ കളം പാട്ട് കളം പൂജ മുതലായവ

മേൽപ്പത്തൂർ ഓഡിറ്റോറിയത്തിലെ വിശേഷാൽ പരിപാടികൾ രാവിലെ 6 30 മുതൽ 7 30 വരെ അഷ്ടപതി ജ്യോതിദാസ് ഗുരുവായൂർ, 8 മുതൽ 9 വരെ അധ്യാത്മിക പ്രഭാഷണം പ്രഭാഷകൻ പ്രൊഫസർ കേശവൻ നമ്പൂതിരി ഗുരുവായൂർ ക്ഷേത്രം കീഴ്ശാന്തി, വൈകിട്ട് 5 മുതൽ 6 വരെ തിരുവാതിരക്കളി ക്ഷേത്രം ഉരൽപ്പുര ജീവനക്കാർ, 6 30 മുതൽ 8 വരെ സോപാനലാസും കേരളത്തിൻറെ തനതു കലകളായ സോപാന സംഗീതവും മോഹിനിയാട്ടവും സമന്വയിക്കുന്ന നൃത്ത സംഗീത സന്ധ്യ. മോഹിനിയാട്ടം അനുപമ മേനോൻ, സോപാന സംഗീതം നീലംപേരൂർ സുരേഷ് കുമാർ, മദ്ദളം കലാനിലയം പ്രകാശൻ, വീണ പല്ലവി സുരേഷ്, ഇടയ്ക്ക് ഇരിഞ്ഞാലക്കുട നന്ദകുമാർ, രാത്രി 8 മുതൽ 9 വരെ 9 30 വരെ ഓട്ടൻതുള്ളൽ കലാപണ്ഡലം വിഷ്ണു.

താലപ്പൊലിക്ക് നെൽപ്പറ (250 രൂപ), അരിപ്പറ (600രൂപ), മലര്‍പ്പറ (300രൂപ), അവിൽപ്പറ (700രൂപ), പുപ്പറ(800രൂപ) കുങ്കുമപ്പറ (2700രൂപ) എന്നീ പറവയ്ക്കുവാൻ ആഗ്രഹിക്കുന്നവർ 06/02/24 തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് മുമ്പായി ക്ഷേത്രം അഡ്വാൻസ് കൗണ്ടറിൽ പണം അടവാക്കേണ്ടതാണ് മഞ്ഞൾ പറ ഭക്തജനങ്ങൾ സ്വന്തം നിലയിൽ സജ്ജീകരിക്കേണ്ടതാണ്.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts