പോലീസ് ഉദ്യോഗസ്ഥർക്കായി ഗുരുവായൂരിൽ മെഡിക്കൽ ക്യാമ്പ്

ഗുരുവായൂർ: ഗുരുവായൂർ അസിസ്റ്റൻറ് പോലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ തൃശൂർ ഊരകത്തുള്ള ശാന്തിഭവൻ പാലീയേറ്റീവ്  ഹോസ്പിറ്റലിന്റെ സഹകരണത്തോടെ ഗുരുവായൂർ ടെംബിൾ പോലീസ് സ്റ്റേഷനിൽ വെച്ച് വെള്ളി, ശനി ദിവസങ്ങളിൽ ( 05.01.2023,  06:0. 2023) ഗുരുവായൂർ സബ് ഡിവിഷനിലെ പോലീസ് ഉദ്യോഗസ്ഥർക്കായുളള മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളതാണ്. ക്യാമ്പ് ബഹു. ഗുരുവായൂർ എ സി പി കെ ജി സുരേഷ്  ഉദ്ഘാടനം ചെയ്തു. 

ഡോ ശിൽപ കെ എസ് (ജനറൽ ഫിസിഷൻ), ഡോ സുനിൽകുമാർ ടി എൽ (ഡെന്റൽ സർജൻ), ഡോ ജോണി പൗലോസ് (റേഡിയോളജിസ്റ്റ് ) തുടങ്ങിയ  ഡോക്ടർമാർ  ക്യാമ്പിൽ സ്കാനിംഗ് , രക്ത പരിശോധ അടക്കമുള്ള പരിശോധനകൾ നടത്തി വരുന്നുണ്ട്.

➤ SREE KRISHNA TEMPLE

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts