the digital signature of the temple city

ജി എൻ എസ് എസ്സിന്റെ ആഭിമുഖ്യത്തിൽ മന്നം ജയന്തി ഗുരുവായൂരിൽ ആചരിച്ചു.

ഗുരുവായൂർ: ഗ്ലോബൽ നായർ സർവീസ് സൊസൈറ്റി കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ സമുദായാചാര്യൻ ഭാരതകേസരി മന്നത്തു പദ്മനാഭന്റെ 147 മത് ജന്മദിനം സമുചിതമായി ആചരിച്ചു. ഗുരുവായൂർ മുൻസിപ്പൽ ലൈബ്രറി ഹാളിൽ വെച്ച് നടന്ന ചടങ്ങ് എൻ. എസ്. എസ്. മുൻ ഡയറക്ടർ ബോർഡ്‌ അംഗം അയർക്കുന്നം രാമൻ നായർ ഉദ്ഘാടനം ചെയ്തു.

സംസ്ഥാന പ്രസിഡന്റ്‌ ഐ പി രാമചന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സമുദായാ ചാരങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് തയ്യാറാക്കിയ പുസ്തകത്തിന്റെ പ്രകാശനം കവി രാധാകൃഷ്ണൻ കാക്കശ്ശേരി നിർവ്വഹിച്ചു.

സംസ്ഥാന സെക്രട്ടറി മധു. കെ നായർ, ട്രെഷർ കെ മോഹനകൃഷ്ണൻ, വൈസ് പ്രസിഡന്റ്മാരായ അഡ്വ ഇരുമ്പിൽ വിജയകുമാർ, കെ ഗോപിനാഥൻ നായർ, കെ രവീന്ദ്രൻ നായർ, കെ പ്രവീൺകുമാർ, സെക്രട്ടറി രാമ നാഥൻ നെട്ടീശ്ശേരി, ചാവക്കാട് താലൂക്ക് യൂണിയൻ പ്രസിഡന്റ്‌ കെ ടി ശിവരാമൻ നായർ, സെക്രട്ടറി ശ്രീകുമാർ പി നായർ, ട്രെഷറർ വിനോദ് കെ മേനോൻ എന്നിവർ പ്രസംഗിച്ചു.

ജി എൻ എസ് എസ് വനിതാ വിഭാഗം ജനനിയുടെ തിരുവാതിരക്കളിയും, കൃഷ്ണ എം സജീഷിന്റെ കാവ്യാലാപനവും, ആദിലക്ഷ്മിയുടെ കുച്ചിപ്പുടിയും ഉണ്ടായിരുന്നു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts