the digital signature of the temple city

കുചേല ദിനത്തിൽ ഗുരുവായൂർ ക്ഷേത്രത്തിലേക്ക് ഭക്തജനപ്രവാഹം

ഗുരുവായൂർ: കുചേല ദിനത്തിൽ ശ്രീഗുരുവായൂരപ്പ ദർശനത്തിന് ഭക്തസഹസ്രങ്ങൾ. സഹപാഠിയായിരുന്ന കുചേലനെ ദാരിദ്ര്യ ദു:ഖത്തിൽ നിന്നും ഭഗവാൻ’ കരകയറ്റിയ ദിനത്തിൻ്റെ സ്മരണയിൽ നിരവധി ഭക്തർ അവിൽ പൊതിയുമായി ക്ഷേത്ര ദർശനത്തിനെത്തി ശ്രീഗുരുവായൂരപ്പന് അവിൽ സമർപ്പിച്ചു. തുടർന്ന് ദർശനപുണ്യം നേടി. ഭക്തരുടെ അവിൽ സ്വീകരിക്കാൻ ക്ഷേത്രത്തിൽ പ്രത്യേകം സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. 

- Advertisement -

കുചേലദിനത്തിലെ വിശേഷാൽ അവിൽ വഴിപാട് രാവിലെ പന്തീരടി പൂജയ്ക്ക് ഗുരുവായൂരപ്പന് നേദിച്ചു.  പന്തീരടി പൂജയ്ക്ക് ശേഷം, ശീട്ടാക്കിയവർക്ക് അവിൽ നിവേദ്യം നൽകി. മേൽപുത്തൂർ ആഡിറ്റോറിയത്തിൽ കലാമണ്ഡലം നീലകണ്ഠൻ നമ്പീശൻ്റെ സ്മരണയ്ക്കായി രാവിലെ മുതൽ കഥകളിപ്പദ കച്ചേരി അരങ്ങേറി.  രാത്രി ഡോ: സഭാപതിയുടെ വഴിപാടായി കുചേലവൃത്തം കഥകളിയും അരങ്ങേറും. കുചേലൻ എന്നറിയപ്പെടുന്ന സുദാ മാവ് സതീർത്ഥ്യനായ ഭഗവാൻ ശ്രീകൃഷ്ണനെ അവിൽ പൊതിയുമായി കാണാൻ പോയതിൻ്റെ സ്മരണയ്ക്കാണ് ധനുമാസത്തിലെ ആദ്യത്തെ ബുധനാഴ്ച കുചേല ദിനമായി ആഘോഷിക്കുന്നത്. കുചേലന് സദ്ഗതി ഉണ്ടായ ദിനമെന്നും ഈ ദിവസം അറിയപ്പെടുന്നു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts