the digital signature of the temple city

കേരള പിറവി ദിനത്തിൽ മഞ്ജുളാൽ പരിസരത്ത് തീർത്ത കേരള ഭൂപടത്തിൽ ദീപം തെളിച്ചു.

ഗുരുവായൂർ: കേരള പിറവിദിനത്തിൽ സത്യാഗ്രഹ സമര ചരിത്ര ഗാഥ തീർത്ത ഗുരുവായൂരിൽ മഞ്ജുളാൽ പരിസരത്ത് പുരാതന നായർ തറവാട്ട് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ കേരള കമനീയ ഭൂപടം തീർത്ത് ചിരാതുകൾ തെളിയിച്ച് നവോത്ഥാന പാതയിൽ പങ്ക് ചേർന്നു. മഞ്ജുളാൽപരിസരം മുഴുവൻ ചിരാതുകൾ പ്രകാശം തെളിയിച്ച് മധുര വിതരണം നടത്തി ഒരുക്കിയ കൂട്ടായ്മ സദസ്സ് കെ.ടി.ശിവരാമൻ നായർ ഉൽഘാടനം ചെയ്തു.

അനിൽ കല്ലാറ്റ് അദ്ധ്യക്ഷത വഹിച്ചു.രവിചങ്കത്ത് ദിനാചരണവിശേഷങ്ങൾ പങ്ക് വെച്ചു.ബാലൻ വാറണാട്ട് ആമുഖപ്രസംഗം നടത്തി, ശശി കേനാടത്ത്, ജയറാംആലക്കൽ, ശ്രീധരൻ മാമ്പുഴ, രവി വട്ട രങ്ങത്ത്, പി.കെ.കെ.മേനോൻ വി.ബാലകൃഷ്ണൻ നായർ, ടി.ദാക്ഷായിണി, നിർമ്മല നായകത്ത്, രാധാമണി ചാത്തനാത്ത്, കാർത്തിക കോമത്ത്, കോമളം പെരുമ്പിശ്യാർ, കെ.തങ്കമണിയമ്മ, ജയശ്രീ രവികുമാർ എന്നിവർ സംസാരിച്ചു

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts