the digital signature of the temple city

ഗുരുവായൂരിൽ ഹോട്ടൽ പരിശോധന; പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തു.

ഗുരുവായൂർ: നഗരസഭ പ്രദേശത്തെ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ മോശം സാഹചര്യത്തിൽ സൂക്ഷിച്ചിരുന്ന പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ നഗരസഭ ഹെൽത്ത് സ്ക്വാഡ് പിടിച്ചെടുത്തു.

- Advertisement -

ടേയ്സ്റ്റ് പാലസ്, സഫയർ എന്നീ ഹോട്ടലുകളിൽ നിന്നാണ് പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തത്.  ഷവർമ്മ അടക്കമുളള ഭക്ഷണ പദാർത്ഥങ്ങൾ ബാക്കി വന്നത് സൂക്ഷിച്ച് വച്ചിരിക്കുകയായിരുന്നു

സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ വി.കെ.കണ്ണൻ്റെ നേതൃത്വത്തിലുള്ള ഹെൽത്ത് സ്ക്വാഡിൽ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ എ നിസാർ, കെ ബി സുബിൻ, എം ഡി റിജേഷ്, സുജിത് കുമാർ എന്നിവർ പങ്കെടുത്തു

കുറ്റക്കാർക്കെതിരെ പിഴ ഉൾപ്പെടെയുള്ള നിയമ നടപടികൾ സ്വീകരിക്കുന്നതാണെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts