the digital signature of the temple city

ഫ്രിഡ്ജില്‍ സൂക്ഷിച്ചുവച്ച മുട്ട പാകം ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്!! അപകടം

എല്ലാവരുടെയും അടുക്കളയിൽ കാണുന്ന ഒന്നാണ് മുട്ട. ഇഷ്ടവിഭവമായ മുട്ട പലരും ഫ്രിഡ്ജിൽ സൂക്ഷിക്കാറുണ്ട്. എന്നാൽ ഇത് ഗുരുതരമായ ആരോഗ്യ പ്രേശ്നങ്ങൾ ഉണ്ടാക്കുമെന്ന് പഠനം. മുട്ട ഫ്രിഡ്ജില്‍ സൂക്ഷിക്കുമ്പോൾ അതിലെ സത്തുക്കള്‍ നഷ്ടപ്പെടാൻ ഇടയാക്കുന്നെന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. സത്തുക്കള്‍ നഷ്ടപ്പെട്ട മുട്ട പാകം ചെയ്തു കഴിക്കുന്നത് ശരീരത്തിനു ദോഷമുണ്ടാക്കുകയും ചെയ്യും.

ഫ്രിഡ്ജില്‍ വച്ച മുട്ടകള്‍ പുറത്തേക്കെടുക്കുമ്പോള്‍ അവ റൂം ടെമ്പറേച്ചറിലേക്ക് മടങ്ങും. ആ സമയത്ത് മുട്ടയുടെ മുകള്‍ഭാഗം വിയര്‍ക്കും. മുട്ടയുടെ സൂക്ഷ്മമായ ദ്വാരത്തിലൂടെ ബാക്ടീരിയ ഉള്ളിലേക്ക് കടക്കാൻ ഇതു കാരണമാകുകയും ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്യും. കൂടാതെ, മുട്ടയിലെ സാല്‍മൊണെല്ല എന്ന ബാക്ടീരിയകൾ മനുഷ്യശരീരത്തില്‍ ടൈഫോയിഡ് ഉണ്ടാക്കാൻ കഴിവുള്ളവയാണ്. മുട്ടകളില്‍ ഉള്ള ഇത്തരം ബാക്ടീരിയകള്‍ ഫ്രിഡ്ജില്‍ വെക്കുമ്പോള്‍ പ്രവര്‍ത്തനരഹിതരാവും. എന്നാൽ, ഇവ റൂം ടെമ്പറേച്ചറിലേക്കെത്തുമ്പോള്‍ നോര്‍മ്മലാവുന്നു. എന്നാല്‍ ചൂടാകുമ്പോള്‍ ഇവ നശിക്കും. അതിനാല്‍ മുട്ട ഫ്രിഡ്ജില്‍ സൂക്ഷിച്ച്‌ ഉപയോഗിക്കാതെ ഫ്രഷായി ഉപയോഗിക്കുന്നതാണ് നല്ലത്.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts