the digital signature of the temple city

ടൂറിസം മേഖലയിൽ പുത്തൻ ഉണർവേകി ചാവക്കാട് ‘ഫ്‌ളോട്ടിങ്ങ് ബ്രിഡ്ജ് ‘ മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.

ചാവക്കാട്: തൃശൂർ ജില്ലയിലെ ആദ്യത്തെ ഫ്‌ളോട്ടിങ്ങ് ബ്രിഡ്ജ് ചാവക്കാട് ബ്ലാങ്ങാട് ബീച്ചിൽ കേരള സംസ്ഥാന പൊതു മരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പൊതുജനങ്ങൾക്ക് തുറന്ന് നൽകി.

test20231001 224710

ജനകീയ ടൂറിസത്തിന് കൂടുതൽ കരുത്ത് നൽകുന്ന പദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നതെന്നും ടൂറിസം മേഖലയിൽ ഇത്തരം നവീന ആശയങ്ങൾ  ആവിഷ്കരിക്കണമെന്നും മന്ത്രി പറഞ്ഞു. ഫ്‌ളോട്ടിങ്ങ് ബ്രിഡ്ജ് തുറന്ന് നല്‍കുന്നതോടെ ചാവക്കാട് ബീച്ച് വിനോദ സഞ്ചാര മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സാഹസിക ടൂറിസം ഇഷ്ടപ്പെടുന്നവര്‍ക്ക് നൂറ് മീറ്റര്‍ നീളത്തിലുള്ള ഫ്‌ളോട്ടിങ്ങ് ബ്രിഡ്ജിലൂടെ നടന്ന് കടലിന്റെ മനോഹാരിത ആസ്വദിക്കാം. ഇതിനാവശ്യമായ ലൈഫ് ജാക്കറ്റും സുരക്ഷാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

test20231001 224843

ചടങ്ങിൽ ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ, പ്രവാസി ക്ഷേമ ബോർഡ് ചെയർമാൻ കെ വി അബ്ദുൾ ഖാദർ,  ചാവക്കാട് നഗരസഭ ചെയർപേഴ്സൻ ഷീജ പ്രശാന്ത്, ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ്, ചാവക്കാട് നഗരസഭ വൈസ് ചെയർമാൻ കെ കെ മുബാറക്, ഒരുമനയൂർ പഞ്ചായത്ത് പ്രസിഡന്റ് വിജിത സന്തോഷ്, ജന പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts