the digital signature of the temple city

വിഷ്ണു സഹസ്രനാമ ജപത്തിലൂടെ മനുഷ്യ ജന്മത്തിന്റെ പരമമായ ലക്ഷ്യ പ്രാപ്തി നേടാം; ഇഞ്ചപ്പിള്ളി ശങ്കരൻ നമ്പൂതിരി.

ഗുരുവായൂർ: വിഷ്ണു സഹസ്രനാമ ജപത്തിലൂടെ മനുഷ്യ ജന്മത്തിന്റെ പരമമായ ലക്ഷ്യ പ്രാപ്തി നേടാനാകുമെന്ന് ശ്രീഗുരുവായൂരപ്പൻ ഭജന സമിതിയുടെ നേതൃത്വത്തിൽ ഗുരുവായൂർ ക്ഷേത്രം ആധ്യാത്മിക ഹാളിൽ നടക്കുന്ന വിഷ്ണു സഹസ്ര നാമോത്സവ പ്രഭാഷണത്തിൽ ഇഞ്ചപ്പിള്ളി ശങ്കരൻ നമ്പൂതിരി പറഞ്ഞു.

പത്താം ദിവസമായ ചൊവ്വാഴ്ച രാവിലെ 6ന് ഇഞ്ചപ്പിള്ളി ശങ്കരൻ നമ്പൂതിരിയുടെ വ്യാഖ്യാന പ്രഭാഷണം, 7ന് രാധാകൃഷ്ണയ്യരുടെ പ്രഭാഷണം. 8ന് മാതൃ സമിതിയുടെ നാരായണീയ പാരായണവും 10.30ന് ആചാര്യ സി പിനായർ 11.45ന് ഗുരുവായൂർ മണി സ്വാമി എന്നിവരുടെ പ്രഭാഷണവും ഉണ്ടാകും.

ശ്രീ വിഷ്ണു സഹസ്രനാമോത്സവം 9 ദിവസം പിന്നിട്ടപ്പോൾ 1000ൽ പരം ഉരു വിഷ്ണു സഹസ്രനാമം പാരായണം ചെയ്തു കഴിഞ്ഞു
യജ്ഞത്തിൽ ദിവസവും വൈകുന്നേരത്തെ വിശേഷാൽ ജപത്തിന് നിരവധി കീഴ്ശാന്തി അന്തർജ്ജനങ്ങളും കീഴ്ശാന്തി ഉണ്ണി നമ്പൂതിരിമാരും നിരവധി ഭക്തജനങ്ങളും യജ്ഞത്തിൽ പങ്കെടുക്കുന്നുണ്ട് ജപത്തിനു ശേഷം കുട്ടികൾക്ക് മധുര പലഹാരം വിതരണം നൽകുന്നു. യജ്ഞം സെപ്തംബർ 28-ാം തിയ്യതി വ്യാഴാഴ്ച്ച സമാപിക്കും.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts