the digital signature of the temple city

ശ്രീനാരായണ ടെംപിൾ ടൌൺ ചാരിറ്റബിൾ ട്രസ്റ്റ് ശ്രീനാരായണ ഗുരുദേവന്റെ 169-മത് ജയന്തി ആഘോഷിച്ചു..

ഗുരുവായൂർ : ജഗദ്ഗുരു ശ്രീനാരായണ ഗുരുദേവന്റെ 169-മത് ജയന്തി ആഘോഷത്തിന്റെ ഭാഗമായി ഗുരുവായൂർ ശ്രീനാരായണ ടെംപിൾ ടൌൺ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുവിന്റെ ഫോട്ടോയിൽ പുഷ്പാർച്ചനയും ഭദ്ര ദീപം തെളിയിച്ച് ഗുരുദേവ കൃതിയായ ദൈവദശകം പാരായണം ചെയ്യുകയും ചടങ്ങിൽ പങ്കെടുത്തവർക്ക് ദേവാദശകത്തിന്റെ പകർപ്പ് വിതരണം ചെയ്തു. തുടർന്ന് ശ്രീ നാരായണ സഹോദര ധർമ്മവേദി തൃശൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മമ്മിയൂർ ട്രസ്റ്റ്‌ അങ്കണത്തിൽ എത്തിയ ശ്രീനാരായണഗുരു ജയന്തി ആഘോഷ വാഹന ജാഥക്ക് സ്വീകരണം നൽകി. പരിപാടികൾക്ക് ട്രസ്റ്റ്‌ ഭാരവാഹികളായ ശിവദാസ് പാക്കത്ത്‌, ജയൻ ആലാട്ട്, വി. കെ. ജയരാജൻ,സുരേന്ദ്രൻ. എ. വി., മോഹിനി ശിവദാസ് എന്നിവർ നേതൃത്വം നൽകി.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts