the digital signature of the temple city

ഗോപി വെളിച്ചപ്പാടിന് തിരുവെങ്കിടം പാനയോഗത്തിൻ്റെ സ്മരണാജ്ഞലി

ഗുരുവായൂർ: മേള ഗ്രാമമായും, കലാഗ്രാമമായും വാഴ്ത്തപ്പെടുന്ന തിരുവെങ്കിടം ദേശത്തെ അതിന് പ്രാപ്തമാക്കിയ തിരുവെങ്കിടാചലപതി ക്ഷേത്രത്തിലെ ദേവീ നിറ സ്വരൂപകോമരമായും, പാന, പറ, മറ്റു് വാദ്യങ്ങള്ളിലൂടെയും ജീവിതാവസാനം വരെ സ്വയം ഉഴിഞ്ഞു് വെച്ച് ജീവിതം സമർപ്പിക്കുകയും ചെയ്ത പാനയോഗത്തിൻ്റെ പ്രാണേതാവ് കൂടിയായ ഗോപി വെളിച്ചപ്പാടിൻ്റെ 22-ാം ചരമ വാർഷിക ദിനത്തിൽ തിരുവെങ്കിടം പാനയോഗത്തിൻ്റെ ആഭിമുഖ്യത്തിൽ സ്മരണാഞ്ജലി അർപ്പിച്ച് അനുസ്മരിച്ചു.

പ്രകാശ ഗുരുകടാക്ഷത്തിൽ ചേർന്ന അനുസ്മരണ സമ്മേളനം തിരുവെങ്കിടാചലപതി ക്ഷേത്രസമിതി പ്രസിഡണ്ട് ശശി വാറണാട്ട് ഉൽഘാടനം ചെയ്തു. പാനയോഗം സെക്രട്ടറി വാദ്യ പ്രവീൺ ഗുരുവായൂർ ജയപ്രകാശിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ബാലൻ വാറണാട്ട് ആമുഖപ്രസംഗം നടത്തി. പാനയോഗം വൈസ് പ്രസി ഡണ്ടും അറിയപ്പടുന്ന പാനകലാകാരനുമായിരുന്ന ഉണ്ണികൃഷ്ണൻ എടവന മുഖ്യ അനുസ്മരണ പ്രസംഗം നടത്തി. വാദ്യകലാകാരന്മാരായ ഷൺമുഖൻ തെച്ചിയിൽ, പ്രഭാകരൻ മൂത്തേടത്ത്, രാജൻ കോക്കൂർ, ഇ.ഹരീഷ്, കൃഷ്ണനാട്ടം വേഷആശാൻ മുരളി അകമ്പടി, കലാകാരി പ്രീത എടവന, ഇ.ഗോപീകൃഷ്ണൻ എന്നിവർ സംസാരിച്ചു.

PSX 20230808 105730

നേരത്തെ കമനീയമായി അലങ്കരിച്ച ഗോപി വെളിച്ചപ്പാടിൻ്റെ ഛായാചിത്രത്തിൽ പുഷ്പ്പാർച്ചന അർപ്പിച്ച് ദീപോജ്വലനം നടത്തി പ്രാർത്ഥനാനിർഭരമായാണ് സ്മരണാജ്ഞലി വേദിക്ക് ആരംഭം കുറിച്ചത്. സ്നേഹവിരുന്നും ഉണ്ടായിരുന്നു. ആഗസ്റ്റ് 13 ന് ഞായറാഴ്ച കാലത്ത് 10 മണിക്ക് പാനയോഗത്തിൻ്റെ 21-ാം വാർഷികവും, ഗോപി വെളിച്ചപ്പാട് പുരസ്ക്കാര വിതരണവും അനുബന്ധ പരിപാടികളുമായി ഗുരുവായൂർ രുഗ്മിണി റീജൻസിയിൽ വെച്ച് സാഘോഷം അന്യത്ര പരിപാടികളോടെ സമുച്ചിതമായി നടത്തപ്പെടുന്നുണ്ട്.

PSX 20230808 105918

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts