ഗുരുവായൂർ: വ്യഴാഴ്ച രാത്രി കൊടിയേറ്റത്തോടെ ആരംഭിക്കുന്ന ഗുരുവായൂർ ഉത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ദേവസ്വം ചെയർമാൻ ഡോ :വി കെ വിജയൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു
ഉത്സവ ചിലവിലേക്കായി, 3,22,03,300 രൂപയുടെ എസ്റ്റിമേറ്റ്ആണ് തയ്യാറാക്കിയിട്ടുള്ളത്.
പ്രസാദ ഊട്ടിനായി മാത്രമായി 2,31,51,573 രൂപയാണ് വകയിരുത്തിയിട്ടുള്ളത് . മറ്റ് എല്ലാ ചെലവുകൾക്കും കൂടി 90,51,727 രൂപയും വകയിരുത്തി . പ്രസാദ ഊട്ട് തയ്യാറാക്കാൻ 100 ദേഹണ്ഡ സഹായികളും , കഷ്ണം മുറുക്കാൻ 40 പേരും ഉണ്ടാകും ഇവർക്കെല്ലാം ഭക്ഷ്യ സുരക്ഷാ വകുപ്പ് അനുശാസിക്കുന്ന ഹെൽത്ത് കാർഡ് ഉണ്ടാകും
ക്ഷേത്രത്തിൽ നാലമ്പലത്തിനകത്ത് ഒഴികെ ബാക്കിയുള്ള സ്ഥലങ്ങളിൽ നടക്കുന്ന ചടങ്ങുകളുടെ ദൃശ്യങ്ങൾ കിഴെക്കെ നടയിലും പടിഞ്ഞറെ നടയിലും എൽ ഇ ഡി സ്ക്രീനുകളിൽ ഭക്തർക്ക് കാണാനുള്ള അവസരം ഉണ്ടാകും. ഇതോടെ എഴുന്നള്ളിപ്പുകളും, തായമ്പക അടക്കമുള്ള മേളങ്ങളും ക്ഷേത്രത്തിന് പുറത്ത് നിന്ന് ഭക്തര്ക്ക് ആസ്വദിക്കാൻ കഴിയും .
മൂന്ന് വേദികളിൽ ആയാണ് കലാ പരിപാടികൾ നടത്തുന്നത് , തെക്കേ ക്ഷേത്ര കുളത്തിനു കിഴക്കുള്ള നടപന്തലിലെ വൃന്ദാവനം വേദിയിൽ നൂറ്റി അമ്പതോളം തിരുവാതിര കളി അരങ്ങേറും ,രാവിലെ 8 മുതൽ വൈകീട്ട് അഞ്ച് മണി വരെയാണ് തിരുവാതിര കളി നടക്കുക .
മേൽപ്പത്തൂർ ആഡിറ്റോറിയത്തിന് തെക്ക് ഭാഗത്തുള്ള വൈഷ്ണവം വേദിയിൽ വിവിധ ദിവസങ്ങളിൽ ആയി മണിപ്പൂരി നൃത്തം ,ഒഡീസി നൃത്തം ,കൂടിയാട്ടം , ശിവമണിയുടെ സംഗീത ഫ്യൂഷൻ ,, കളരി പയറ്റ് , മോഹിനിയാട്ടം , നാദ ലയ സംഗമം , കഥകളി -മോഹിനിയാട്ടം നൃത്താവിഷ്കാരം , കഥകളി, കൃഷ്ണനാട്ടം , പടയണി , സത്രിയ നൃത്തം , ഹിന്ദുസ്ഥാനി കച്ചേരി ,എന്നിവയും കെ എസ് ചിത്രയുടെ ഭക്തി ഗാനമേളയും അരങ്ങേറും , മേല്പത്തൂർ ആഡിറ്റോറിയത്തിൽ കഥകളിയോടെയാണ് കലാപരിപാടികൾ ആരംഭിക്കുക .

