the digital signature of the temple city

HomeGOL NEWSTOP NEWS

TOP NEWS

കോഴിക്കോട് വലിയങ്ങാടി ദുരന്തം ; പഴക്കമേറിയ കോര്‍പറേഷന്‍ കെട്ടിടം തകര്‍ന്ന് മൂന്ന് തൊഴിലാളികള്‍ മരിച്ചു

പഴയ പാസ്‌പോർട്ട് ഓഫീസ് പ്രവർത്തിച്ചിരുന്ന കോർപ്പറേഷൻ കെട്ടിടമാണ് ഇടിഞ്ഞുവീണത്: നഗരത്തിലെ പഴക്കമേറിയ കെട്ടിടങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കും കോഴിക്കോട്: കോഴിക്കോട് വലിയങ്ങാടിയില്‍ ഇന്ന് ഉണ്ടായ കെട്ടിട തകര്‍ച്ച ദുരന്തത്തില്‍ മൂന്ന് തൊഴിലാളികള്‍ മരണപ്പെട്ടു. ജബ്ബാര്‍, അഷ്‌റഫ്...

“ക്ലീൻ സിറ്റി” പദവി ചോദ്യം ചെയ്യപ്പെടുന്നു; വലിയതോടിന്റെ ദുരവസ്ഥയിൽ ശ്വാസംമുട്ടി ഗുരുവായൂർ

അവാർഡുകളുടെ മിനുക്കുപണിക്ക് പിന്നിൽ മറയുന്ന മലിനത; അടിയന്തര നടപടി ആവശ്യപ്പെട്ട് വാർഡ് കൗൺസിലർമാർ ഗുരുവായൂർ: നിരവധി ശുചിത്വ പുരസ്കാരങ്ങൾ സ്വന്തമാക്കി “ക്ലീൻ സിറ്റി” എന്ന വിശേഷണത്തോടെ സംസ്ഥാനതലത്തിൽ ശ്രദ്ധ നേടിയ ഗുരുവായൂർ മുനിസിപ്പാലിറ്റി ഇന്ന്...

ഗുരുവായൂർ ദർശനത്തിനെത്തുന്ന ഭക്തർക്ക് ഇനി കാതോരം ഭക്തിഗാനങ്ങൾ കിഴക്കേ ക്യൂ കോംപ്ലക്സിൽ പുതിയ സംവിധാനമൊരുക്കി ദേവസ്വം

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനായി ക്യൂ നിൽക്കുന്ന ഭക്തർക്ക് മനോഹരമായ ഭക്തിഗാനങ്ങൾ ശ്രവിക്കാനുള്ള പ്രത്യേക സംവിധാനം ഒരുങ്ങുന്നു. ഗുരുവായൂരപ്പനെ ദർശിക്കാൻ മണിക്കൂറുകളോളം കാത്തുനിൽക്കുന്ന തീർത്ഥാടകരുടെ മാനസിക ഉല്ലാസവും ഭക്തിസാന്ദ്രമായ അന്തരീക്ഷവും ലക്ഷ്യമിട്ടാണ് ഗുരുവായൂർ...

ഗുരുവായൂർ നഗരസഭ വികസന സെമിനാർ എൻ കെ അക്ബർ ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ: നഗരസഭയുടെ വരാനിരിക്കുന്ന വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വികസന സെമിനാർ സംഘടിപ്പിച്ചു. നഗരസഭ ടൗൺ ഹാളിൽ നടന്ന പരിപാടി എൻ.കെ അക്ബർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ നഗരസഭ ചെയർപേഴ്സൺ അനിത...

സനാതന ധർമ്മം മനുഷ്യന്റെ പൂർണ്ണതയിലേക്കുള്ള പ്രയാണം – കൈതപ്രം ദാമോധരൻ നമ്പൂതിരി

ഗുരുവായൂർ: മനുഷ്യൻ്റെ പൂർണ്ണതയിലേക്കുള്ള പ്രയാണമാണ് സനാതന ധർമ്മം മുന്നോട്ടുവെക്കുന്ന ജീവിതരീതിയെന്ന് പദ്മശ്രീ കൈതപ്രം ദാമോധരൻ നമ്പൂതിരി. ഗുരുവായൂർ സായി മന്ദിരത്തിൽ നടന്ന ശിവരാത്രി സാംസ്കാരിക സമ്മേളനവും ജീവകാരുണ്യ സദസ്സും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു...

ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജിൽ ‘കരിയർ ലോഞ്ച് 2026’ സംഘടിപ്പിച്ചു.

ഗുരുവായൂർ: ലിറ്റിൽ ഫ്ലവർ ഓട്ടോണമസ് കോളേജിൽ 'കരിയർ ലോഞ്ച് 2026' എന്ന പേരിൽ സംഘടിപ്പിച്ച തൊഴിൽ മേള ശ്രദ്ധേയമായി. 2026 ഫെബ്രുവരി 10, 11 തീയതികളിലായി നടന്ന മേളയിൽ "പഠനത്തോടൊപ്പം തന്നെ തൊഴിൽ"...

വാർത്തകൾ വസ്തുതാവിരുദ്ധം; ഗുരുവായൂർ ദേവസ്വം ഭരണസമിതി അംഗം കെ പി വിശ്വനാഥൻ

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ കീഴ്ശാന്തി രാമൻ നമ്പൂതിരിയെ പ്രവൃത്തിയിൽ നിന്ന് മാറ്റിനിർത്തിയത് ഭക്തരോടും ദേവസ്വം ഭരണസമിതിയോടും മോശമായി പെരുമാറിയതിനെ തുടർന്നാണെന്ന് ഗുരുവായൂർ ദേവസ്വം ഭരണസമിതി അംഗം കെ പി വിശ്വനാഥൻ. ഇതുമായി ബന്ധപ്പെട്ട്...

ഗുരുവായൂർ ക്ഷേത്രോത്സവം 2026; വാദ്യ കമ്മിറ്റി യോഗം ചേർന്നു.

ഗുരുവായൂർ: ഈ വർഷത്തെ ഗുരുവായൂർ ക്ഷേത്രോത്സവത്തിൻ്റെ ഭാഗമായള്ള വാദ്യ കമ്മിറ്റി ദേവസ്വം ഓഫീസിൽ ആദ്യ യോഗം ചേർന്നു. ഗുരുവായൂർ ക്ഷേത്രം ഊരാളനും ഭരണസമിതി അംഗവുമായ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിയുടെ അദ്ധ്യക്ഷതയിൽ ചൊവ്വാഴ്ച ചേർന്ന...

മൃതസഞ്ജീവനിക്രിയയുടെ ഉപഞ്ജാതാവ് സദ്ഗുരു ഹേമന്തശങ്കര ശിവരാത്രി ദിനത്തിൽ ഗുരുവായൂരിൽ ഭക്തജനങ്ങൾക്ക് ദർശനം നൽകുന്നു.

ഗുരുവായൂർ: നാല് പതിറ്റാണ്ടിന്റെ അനുഭവ സമ്പത്തോടെ ലോകത്തിലാദ്യമായി പരമ്പരാഗത യോഗ, തായ്‌ചി (Taichi), ചികുങ് (Chikung) എന്നിവ സമന്വയിപ്പിച്ച 'മൃതസഞ്ജീവനിക്രിയ'യുടെ ഉപഞ്ജാതാവ് "സദ്ഗുരു ഭഗവാൻ ഹേമന്തശങ്കര" ശിവരാത്രി ദിനത്തിൽ ഗുരുവായൂർ തമ്പുരാൻ പടിയിലുള്ള...

അമൃതസ്നാനത്തിന്റെ ദിവ്യാഭിഷേകത്തോടെ മഹാമാഘ മഹോത്സവത്തിന് ഇന്ന് ചരിത്രപരമായ സമാപനം

സ്പെഷ്യൽ റിപ്പോർട്ട് | മഹാമാഘ മഹോത്സവം 2026 - അമൃതസ്നാനം, യതി പൂജ, ഭണ്ഡാരം, മഹാനിളാ ആരതി— വേദമന്ത്രഘോഷത്തിലും സന്ന്യാസിസാന്നിധ്യത്തിലുമുയർന്ന കേരള കുംഭമേളയുടെ ആത്മീയ ഉച്ചകോടി തിരുന്നാവായ: ആത്മീയ ചൈതന്യത്തിന്റെയും ധാർമ്മിക...

വിശ്വാസത്തിന്റെ വഴിയിൽ സാങ്കേതിക വെളിച്ചം; ഗുരുവായൂർ ക്ഷേത്രം ഡിജിറ്റൽ ദർശനത്തിലേക്ക്

മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യയിൽ അധിഷ്ഠിത ടോക്കൺ സംവിധാനം: 12 കൗണ്ടറുകൾ, സമയബന്ധിത ദർശനം: നീണ്ട ക്യൂവുകൾക്ക് അവസാനം ഗുരുവായൂർ : നൂറ്റാണ്ടുകളുടെ വിശ്വാസവും ആചാര പാരമ്പര്യവും പേറുന്ന ഗുരുവായൂർ ക്ഷേത്രം കാലത്തിന്റെ...

ശ്രീ ഗുരുവായൂരപ്പന്  വഴിപാടായി പൊന്നിൻ കിരീടം 

ഗുരുവായൂർ:  ശ്രീഗുരുവായൂരപ്പന് വഴിപാടായി 174 ഗ്രാം തൂക്കം വരുന്ന സ്വർണ്ണക്കിരീടം. വ്യാഴാഴ്ച  ഉച്ചയ്ക്ക് ശേഷം നട തുറന്ന നേരത്തായിരുന്നു സമർപ്പണം.  തൃശൂരിലെ  ജ്വല്ലറി മാനുഫാക്ചറിങ്ങ് സ്ഥാപനമായ അജയ് ആൻറ് കമ്പനി ഉടമയായ അജയകുമാർ സി.എസിൻ്റെ...

ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചെന്ന കേസ്: ദീപക്കിന്റെ മരണത്തിൽ ഒളിവിലായിരുന്ന പ്രതി ഷിംജിത അറസ്റ്റിൽ

കോഴിക്കോട്: ബസിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിച്ചതിനെ തുടർന്ന് കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിൽ പ്രതിയായ ഷിംജിതയെ പൊലീസ് അറസ്റ്റ് ചെയ്തു. ഏറെനാളായി ഒളിവിലായിരുന്ന ഷിംജിതയെ വടകരയിൽ നിന്നാണ് മെഡിക്കൽ...

ലൈംഗികാരോപണത്തിന് പിന്നാലെ ദീപക്കിന്റെ ആത്മഹത്യ; യുവതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ്

വീഡിയോ പ്രചാരണം നിർണായകമെന്ന് സൂചന; അന്വേഷണം ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷൻ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണം ഉയർന്നതിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ യുവതിക്കെതിരെ പൊലീസ് കേസെടുത്തു. കോഴിക്കോട് സ്വദേശി ദീപക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ലഭിച്ച...

ശബരിമലയിൽ സ്വർണക്കൊള്ള; യഥാർത്ഥ പാളികൾ മാറ്റിയെന്ന സംശയം; സമഗ്ര അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

വൻ കൊള്ള നടന്നെന്ന സംശയം; സ്വർണ്ണപാളി മാറ്റം മുതൽ കൊടിമരം ഇടപാടുകൾ വരെ—ആഴത്തിലുള്ള അന്വേഷണത്തിന് കോടതി കൊച്ചി: ശബരിമലയിൽ നടന്ന അറ്റകുറ്റപ്പണികൾക്ക് ശേഷം തിരിച്ചെത്തിയത് യഥാർത്ഥ സ്വർണപാളികളല്ലെന്ന ഗുരുതര സംശയം ഹൈക്കോടതി ഉയർത്തി. ശബരിമലയിൽ...

ഇന്ത്യ–യു എ ഇ ബന്ധത്തിൽ പുതിയ അധ്യായം ; യു എ ഇ പ്രസിഡന്റ് ഇന്ന് ഇന്ത്യയിൽ

ന്യൂഡൽഹി : യുണൈറ്റഡ് അറബ് എമിറേറ്റ്സ് പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാൻ മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ന് (തിങ്കളാഴ്ച) ഇന്ത്യയിലെത്തി. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം...

ശബരിമല സ്വർണ്ണക്കൊള്ള; ജയിലിൽ കഴിയുന്ന തന്ത്രിക്ക് വീണ്ടും തിരിച്ചടി

ദ്വാരപാലക വിഗ്രഹങ്ങളിലെ സ്വർണ്ണപ്പാളി കടത്ത് – രണ്ടാം കേസിലും അറസ്റ്റ് രേഖപ്പെടുത്തി ശബരിമലയിൽ നടന്ന സ്വർണ്ണക്കൊള്ള കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന തന്ത്രിക്ക് വീണ്ടും തിരിച്ചടി. ദ്വാരപാലക വിഗ്രഹങ്ങളിലെ സ്വർണ്ണപ്പാളികൾ കടത്തിയ കേസിൽ പ്രത്യേക...

ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കരദാസ് അറസ്റ്റിൽ; ആശുപത്രിയിൽ എത്തി എസ്‌ഐടി അറസ്റ്റ് രേഖപ്പെടുത്തി

ശബരിമലയിൽ നിന്നുള്ള സ്വർണ്ണം അനധികൃതമായി കവർന്നുവെന്ന ഗുരുതര ആരോപണത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കരദാസിന്റെ അറസ്റ്റ് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) രേഖപ്പെടുത്തി. ചികിത്സയിൽ കഴിയുന്ന സ്വകാര്യ ആശുപത്രിയിൽ...

ഗുരുവായൂർ ക്ഷേത്രം ഇടത്തരികത്ത് കാവ് ഭഗവതിക്ക് ദേവസ്വം വക താലപ്പൊലി ഫെബ്രു. 6ന്

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ ഉപദേവതയായ  ഇടത്തരികത്ത് കാവ് ഭഗവതിയ്ക്ക്  ദേവസ്വം വക താലപ്പൊലി ഫെബ്രുവരി 6 വെള്ളിയാഴ്ച നടക്കും. ഭഗവതിയുടെ എഴുന്നള്ളിപ്പ് പ്രമാണിച്ച് അന്നേ ദിവസം രാവിലെ 11.30 മുതൽ  ക്ഷേത്രത്തിൽ ദർശന നിയന്ത്രണം...

പൂരപ്പൊലിമയോടെ കലയുടെ മഹാമേള; സ്കൂൾ കലോത്സവത്തിന് തൃശൂരിൽ ഇന്ന് തിരി തെളിയും

തൃശൂർ: കലയും സംസ്‌കാരവും പൂരപ്രൗഢിയും കൈകോർക്കുന്ന അറുപത്തിനാലാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് തൃശൂരിൽ ഇന്ന് തിരിതെളിയും. രാവിലെ 10ന് പാറമേക്കാവ് ക്ഷേത്രത്തിന് എതിർവശത്തുള്ള എക്സിബിഷൻ ഗ്രൗണ്ടിലെ ഒന്നാം വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ...

ശബരിമലയിൽ വിശുദ്ധ നെയ്യിലും അഴിമതിയുടെ മണം; ഹൈക്കോടതി മേൽനോട്ടത്തിൽ വിജിലൻസ് അന്വേഷണം

ശബരിമലയുടെ വിശുദ്ധിയും ഭക്തരുടെ വിശ്വാസവും സംരക്ഷിക്കാൻ കർശന നടപടി ആവശ്യമെന്ന് കോടതി കൊച്ചി: ശബരിമലയിൽ അഭിഷേകത്തിനായി ഉപയോഗിച്ച നെയ്യിന്റെ വിൽപ്പനയിൽ ഗുരുതരമായ ക്രമക്കേട് നടന്നതായി കണ്ടെത്തിയതിനെ തുടർന്ന് വിജിലൻസ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. ദേവസ്വം...

വിശ്വാസത്തിന്റെ മഹാമാഘം തടയാനാകില്ല; തടസ്സങ്ങളെ അവഗണിച്ച് തിരുനാവായയിൽ മഹാമാഘ മഹോത്സവം നടത്തും

അനുമതി നിഷേധം സംശയാസ്പദമെന്ന് സംഘാടകർ; സർക്കാർ നീക്കത്തിനെതിരെ ശക്തമായ പ്രതികരണം മലപ്പുറം: ആര് തടസ്സപ്പെടുത്തിയാലും തിരുനാവായ നാവാമുകുന്ദ ക്ഷേത്ര പരിസരത്ത് മഹാമാഘ മഹോത്സവം നിശ്ചിത സമയത്ത് തന്നെ നടത്തുമെന്ന് സംഘാടകർ വ്യക്തമാക്കി. പരിപാടി തടസ്സപ്പെടുത്താൻ...

മാറ്റിവെച്ച തദ്ദേശ വാർഡുകളിൽ യുഡിഎഫിന് മുന്നേറ്റം

വിഴിഞ്ഞം കൈപിടിയിൽ; പായിംപാടത്ത് വിജയം നിലനിർത്തി, ഓണക്കൂരിൽ എൽഡിഎഫ് പിടിമുറുക്ക് തിരുവനന്തപുരം: സ്ഥാനാർത്ഥികളുടെ മരണത്തെ തുടർന്ന് മാറ്റിവെച്ച തദ്ദേശ സ്വയംഭരണ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ പൂർത്തിയായപ്പോൾ യുഡിഎഫിന് ശ്രദ്ധേയ നേട്ടം. തിരുവനന്തപുരം നഗരസഭയിലെ വിഴിഞ്ഞം...

സിപിഐഎമ്മിൽ നിന്ന് പടിയിറങ്ങി ഐഷ പോറ്റി; .വി.ഡി. സതീശൻ ഷാൾ അണിയിച്ച് കോൺഗ്രസിലേക്ക് സ്വാഗതം

കൊട്ടാരക്കരയിൽ രാഷ്ട്രീയ ട്വിസ്റ്റ്: കൊട്ടാരക്കരയിൽ സ്ഥാനാർഥിത്വ സാധ്യത ശക്തം കൊട്ടാരക്കര മുൻ എംഎൽഎയും സിപിഐഎമ്മിന്റെ പ്രമുഖ വനിതാ നേതാവുമായിരുന്ന ഐഷ പോറ്റി കോൺഗ്രസിൽ ചേർന്നു. കോൺഗ്രസിന്റെ സമര വേദിയിലെത്തിയ ഐഷ പോറ്റിയെ പ്രതിപക്ഷ നേതാവ്...

വസോർധാരയുടെ ദിവ്യധാരയിൽ മമ്മിയൂർ മഹാരുദ്രയജ്ഞത്തിന് ഭക്തിപൂർണ സമാപനം

അതിരുദ്ര യാഗപുണ്യം നുകർന്ന് ഭക്തജനങ്ങൾ: ശൈവമന്ത്രങ്ങളുടെ നാദമുയർന്ന് മമ്മിയൂരിൽ മഹാരുദ്രയജ്ഞം ആത്മീയോത്സവമായി ഗുരുവായൂർ: ശൈവമന്ത്രങ്ങളുടെ ഗംഭീര നാദമുയർന്ന് ദിവ്യചൈതന്യത്തിൽ ലയിച്ച വസോർധാരയോടെ മമ്മിയൂർ ശ്രീ മഹാദേവക്ഷേത്രത്തിൽ നടന്ന നാലാം അതിരുദ്രയജ്ഞത്തിനായി സംഘടിപ്പിച്ച നാലാമത് മഹാരുദ്രയജ്ഞം...